Begin typing your search...
ഒമാനിൽ മാർച്ച് 27 വരെ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി CAA
ഒമാനിലെ വിവിധ പ്രദേശങ്ങളിൽ 2024 മാർച്ച് 26, 27 തീയതികളിൽ ഒരു ന്യൂനമർദ്ദത്തിന്റെ പ്രഭാവം അനുഭവപ്പെടുന്നതിന് സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്താൻ അധികൃതർ പൊതുജനങ്ങളോട് നിർദ്ദേശിച്ചു. ഈ കാലയളവിൽ ഏതാനം മേഖലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Weather Condition expected during (26 & 27 March 2024) pic.twitter.com/OywuSLGYHF
— الأرصاد العمانية (@OmanMeteorology) March 21, 2024
2024 മാർച്ച് 21-നാണ് CAA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. വിവിധ ഗവർണറേറ്റുകളിൽ വരും ദിനങ്ങളിൽ, പ്രത്യേകിച്ച് മാർച്ച് 26, 27 തീയതികളിൽ ഒറ്റപ്പെട്ട മഴ അനുഭവപ്പെടുമെന്നും, താഴ്വരകളിൽ വെള്ളത്തിന്റെ കുത്തൊഴുക്കിന് സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഈ കാലാവസ്ഥാ സാഹചര്യങ്ങൾ അൽ വുസ്ത, ദോഫാർ, വടക്കൻ ഗവർണറേറ്റുകൾ എന്നിവിടങ്ങളിൽ പ്രകടമാകുന്നതാണ്.
Next Story