ഖത്തറിൽ മുൻകൂർ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് അബു സംറ ബോർഡറിലെ പ്രത്യേക പാതയിലൂടെ പ്രവേശിക്കാം
പ്രീ-രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷം അബു സമ്ര കര അതിർത്തിയിലൂടെ ഖത്തറിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾക്ക് അതിർത്തിയിൽ പ്രത്യേക പാതയിലൂടെ സഞ്ചരിക്കുന്നതിനുള്ള സൗകര്യം നൽകുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത് ഇത്തരം വാഹനങ്ങൾക്ക് അതിർത്തിയിലൂടെ കാലതാമസം കൂടാതെ, സുഗമമായി പ്രവേശിക്കുന്നതിന് സഹായകമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഖത്തർ പൗരന്മാർക്കും, റെസിഡൻസി വിസകളിലുള്ള പ്രവാസികൾക്കും 'Metrash2' ആപ്പിലൂടെ ഈ പ്രീ-രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാവുന്നതാണ്. എന്നാൽ ഈ പ്രീ-രജിസ്ട്രേഷൻ നടപടി അബു സംറ ബോർഡറിലൂടെ ഖത്തറിലേക്ക് പ്രവേശിക്കുന്നതിന് നിർബന്ധമല്ലെന്നും, ഈ മുൻകൂർ രജിസ്ട്രേഷൻ വാഹനങ്ങൾക്ക് ക്യൂ ഒഴിവാക്കുന്നതിനും, സമയനഷ്ടം ഒഴിവാക്കുന്നതിനും സഹായകമാണെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. മുൻകൂർ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷം അബു സംറ ബോർഡറിലൂടെ പ്രവേശിക്കുന്നവർക്ക് ഫാസ്റ്റ് ലേൻ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. മുൻകൂറായി ഈ നടപടികൾ പൂർത്തിയാക്കാത്ത വാഹനങ്ങൾക്ക് ബോർഡർ ക്രോസിങ്ങിലെ മറ്റു വരികളിലൂടെ പ്രവേശിക്കാവുന്നതാണ്.
Qatari citizens and residents can take advantage of Pre-Registration Service for Abu Samra Border Crossing in #Metrash2 to complete departure and arrival procedures at Abu Samra border through a fast lane exclusive for pre-registered vehicles. #MOIQatar pic.twitter.com/W1mEvLok74
— Ministry of Interior (@MOI_QatarEn) April 19, 2023
- 'Metrash2' ആപ്പിലേക്ക് ലോഗിൻ ചെയ്യുക.
- 'Travel Services' തിരഞ്ഞെടുക്കുക.
- 'Pre-Registration for Abu Samra Border Crossing' എന്ന സേവനം തിരഞ്ഞെടുക്കുക.
- വാഹന വിവരങ്ങൾ, ഡ്രൈവർ ഉൾപ്പടെയുള്ള യാത്രികരുടെ വിവരങ്ങൾ എന്നിവ നൽകുക.
- അപേക്ഷ സ്ഥിരീകരിക്കുക.
- ഈ അപേക്ഷ പൂർത്തിയാകുന്നതോടെ അപേക്ഷകന് പ്രീ-രജിസ്ട്രേഷൻ സംവിധാനത്തിൽ നിന്നുള്ള ഒരു SMS ലഭിക്കുന്നതാണ്.
- തുടർന്ന് ഇത്തരം വാഹനങ്ങൾക്ക് അബു സംറ ബോർഡറിലെ ഫാസ്റ്റ് ലേനിലൂടെ പ്രവേശിക്കാവുന്നതാണ്.
- 'Metrash2' ആപ്പിന് പുറമെ ഹയ്യ വെബ്‌സൈറ്റിലൂടെയും, ആപ്പിലൂടെയും ഈ സേവനം ലഭ്യമാണ്.
അബു സമ്ര കര അതിർത്തിയിലൂടെ ഖത്തറിലേക്ക് പ്രവേശിക്കുന്നവർക്ക് ഹയ്യ സംവിധാനത്തിലൂടെ പ്രീ-രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനുള്ള സൗകര്യം ലഭിക്കുന്നതാണെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.