Begin typing your search...
മസ്ക്കറ്റ്-അബുദബി സര്‍വീസ്; രണ്ട് മാസത്തിനുള്ളില്‍ യാത്ര ചെയ്തത് 7000 പേര്‍
രണ്ട് മാസത്തിനുള്ളിൽ ഒമാൻ ദേശീയ കമ്പനിയായ മുവാസലാത്തിന്റെ മസ്കറ്റ്- അബൂദബി ബസ് സർവീസ് ഉപയോഗിച്ചത് 7000 പേർ. ഒക്ടോബർ ഒന്ന് മുതൽ നവംബർ 30വരെയുള്ള കണക്കാണിത്. കോവിഡിനെ തുടർന്ന് ബസ് സർവീസ് നിർത്തിവെച്ചിരിക്കുകയായിരുന്നു. പിന്നീട് കഴിഞ്ഞ ഒക്ടോബറിലാണ് പുനരാരംഭിച്ചത്.
രണ്ട് മാസത്തിനുള്ളിൽ 7000 പേരാണ് മസ്കറ്റ്- അബൂദബി റൂട്ടിൽ ബസ് യാത്ര നടത്തിയതെന്നാണ് അധികൃതർ അറിയിച്ചു. മസ്ക്കറ്റ്, ബുറൈമി, അൽ ഐൻ വഴിയാണ് അബുദബിയിലേക്ക് സർവീസ് നടത്തുന്നത്. 23 കിലോഗ്രാം ലഗേജും ഏഴ് കിലോ ഹാൻഡ് ബാഗുമാണ് അനുവദിക്കുക. 11.5 റിയാൽ ആണ് വൺവെ ടിക്കറ്റ് നിരക്ക്.
Next Story