Begin typing your search...

ഒമാനിലെ സഫാരി വേൾഡ് മൃഗശാല സന്ദർശകർക്കായി തുറന്ന് നൽകി; ആദ്യ ദിനം എത്തിയത് നിരവധി സഞ്ചാരികൾ

ഒമാനിലെ സഫാരി വേൾഡ് മൃഗശാല സന്ദർശകർക്കായി തുറന്ന് നൽകി; ആദ്യ ദിനം എത്തിയത് നിരവധി സഞ്ചാരികൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഒ​മാ​നി​ലെ ഏ​റ്റ​വും വ​ലി​യ മൃ​ഗ​ശാ​ല സ​ഫാ​രി വേ​ൾ​ഡ്​ വ​ട​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ ഇ​ബ്ര വി​ലാ​യ​ത്തി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തു. ആ​യി​ര​ക്ക​ണ​ക്കി​ന്​ ആ​ളു​ക​ളാ​ണ്​ ഉ​ദ്​​ഘാ​ട​ന ദി​വ​സ​മാ​യ വ്യാ​ഴാ​ഴ്ച മൃ​ഗ​ശാ​ല​യി​ലെ​ത്തി​യ​ത്.

അ​തേ​സ​മ​യം, പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ഫാ​രി വേ​ൾ​ഡ് മാ​നേ​ജ്​​മെ​ന്‍റ്​ പ്ര​ത്യേ​ക ടി​ക്ക​റ്റ്​ നി​ര​ക്കു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ പ്രാ​യ​ക്കാ​ർ​ക്കും മൂ​ന്ന്​ റി​യാ​ലാ​യി​രി​ക്കും പ്ര​വേ​ശ​ന ഫീ​സ്. മൂ​ന്ന്​ വ​യ​സ്സി​ന്​ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക്​ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. മൃ​ഗ​ശാ​ല​യു​ടെ ആ​ദ്യ ഘ​ട്ടം പൂ​ർ​ത്തീ​ക​രി​ച്ച്​ 1,20,000 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ലു​ള്ള സ്ഥ​ല​ത്തി​ന്‍റെ ഉ​ദ്​​ഘാ​ട​ന​മാ​ണ്​ ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന​ത്​.

2,86,000 ച​തു​ര​ശ്ര മീ​റ്റ​റി​ൽ ആ​ണ്​ സ​ഫാ​രി വേ​ൾ​ഡ്​ വി​ഭാ​വ​ന ചെ​യ്തി​രി​ക്കു​ന്ന​ത്​. രാ​ജ്യ​ത്തെ ടൂ​റി​സം മേ​ഖ​ല​ക്ക്​ മൃ​ഗ​ശാ​ല പു​തി​യൊ​രു കൂ​ട്ടി​ച്ചേർ​ക്ക​ലാ​ണ്​ മൃ​ഗ​ശാ​ല. ക​ടു​വ​യും സിം​ഹ​വും മു​ത​ൽ മാ​നു​ക​ളും മ​റ്റ്​ പ​ക്ഷി​ക​ളും ഉ​ൾ​പ്പെ​ടെ 300 ഓ​ളം മൃ​ഗ​ങ്ങ​ൾ പു​തി​യ മൃ​ഗ​ശാ​ല​യി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. മൃ​ഗ​ങ്ങ​ളെ​യും പ​ക്ഷി​ക​ളെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന രാ​ജ്യ​ത്തെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ മൃ​ഗ​ശാ​ല​ക​ളി​ലൊ​ന്നാ​ണി​ത്.​ ഒ​മാ​ൻ, ജി.​സി.​സി, മ​റ്റ് ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് അ​പൂ​ർ​വ​വും മ​നോ​ഹ​ര​വു​മാ​യ നി​ര​വ​ധി മൃ​ഗ​ങ്ങ​ളെ ഇ​തി​ന​കം മൃ​ഗ​ശാ​ല​യി​ൽ എ​ത്തി​ച്ചി​ട്ടു​ണ്ട്.

WEB DESK
Next Story
Share it