ഒമാനിലെ മസീറ ദ്വീപ് ബീച്ച് ശുചീകരണ ക്യാമ്പയിന് തുടക്കമായി
വംശനാശ ഭീഷണി നേരിടുന്ന കടലാമകളുടെ പ്രജനന കേന്ദ്രങ്ങൾക്കും സമ്പന്നമായ ജൈവവൈവിധ്യത്തിനും പേരുകേട്ട മസിറ ദ്വീപ് ബീച്ച് ശുചീകരണ കാമ്പയിന് തുടക്കമായി. സുൽത്താനേറ്റിലുടനീളമുള്ള 300 വളന്റിയർമാർ പങ്കെടുത്ത ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.
ദ്വീപിന്റെ പ്രകൃതിദത്ത പൈതൃക സംരക്ഷണത്തെ പിന്തുണക്കുന്നതിനും അതിന്റെ സൂക്ഷ്മമായ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനുമായായിരുന്നു കാമ്പയിനിൽ ആളുകൾ കൈകോർത്തത്. വംശനാശഭീഷണി നേരിടുന്ന പച്ച, കടും ചുവപ്പ് കടലാമകളുടെ നിർണായക കൂടുകെട്ടൽ കേന്ദ്രമാണ് മസീറ. ഇവ വർഷം തോറും ദ്വീപിന്റെ തീരത്ത് മുട്ടയിടാൻ ഇവ എത്താറുണ്ട്.
വന്യജീവികൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുകയും സുസ്ഥിരത പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനായി സന്നദ്ധപ്രവർത്തകർ ദ്വീപിലെ ബീച്ചുകളിൽനിന്ന് മാലിന്യങ്ങളും അവശിഷ്ടങ്ങളും നീക്കം ചെയ്തു.