Begin typing your search...

ഒമാനി മാധ്യമ പ്രവർത്തക റഹ്മ ബിൻത് ഹുസൈൻ അൽ ഈസ അന്തരിച്ചു; അനുശോചനം രേഖപ്പെടുത്തി വാർത്താവിതരണ മന്ത്രാലയം

ഒമാനി മാധ്യമ പ്രവർത്തക റഹ്മ ബിൻത് ഹുസൈൻ അൽ ഈസ അന്തരിച്ചു; അനുശോചനം രേഖപ്പെടുത്തി വാർത്താവിതരണ മന്ത്രാലയം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഒമാനിലെ പ്രമുഖ മാധ്യമ പ്രവർത്തക റഹ്മ ബിൻത് ഹുസൈൻ അൽ ഈസ നിര്യാതയായി.അസുഖ ബാധിതയായി കഴിയുകയായിരുന്നു.ഒമാൻ ടി.വിയുടെ തുടക്കം മുതൽ പ്രവർത്തിച്ച വനിത അവതാരകരിൽ പ്രമുഖയാണ്.വാർത്തകളും ടി.വി ഷോകളും അവതരിപ്പിക്കുന്നതിലൂടെ തലമുറകളുടെ ഹൃദയം കീഴടക്കിയ വ്യക്തി കൂടിയായിരുന്നു റഹ്മ ബിൻത് ഹുസൈൻ അൽ ഈസ.

കുട്ടികൾക്കുള്ള പരിപാടികളാണ് അവതരിപ്പിച്ചിരുന്നതെങ്കിലും കുടുംബങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള മറ്റ് പ്രോഗ്രാമുകളും ചെയ്തിരുന്നു. മാധ്യമരംഗത്ത് ഒമാനി സ്ത്രീകളുടെ സാന്നിധ്യം വർധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. ഒമാൻ ടി.വി, റേഡിയോ അവതാരകയുടെ നിര്യാണത്തിൽ വാർത്താവിതരണ മന്ത്രാലയം അനുശോചിച്ചു.

WEB DESK
Next Story
Share it