Begin typing your search...

ഒമാനി ഹജ്ജ് മിഷൻ സംഘം തിരിച്ചെത്തി ; സ്വീകരിച്ച് എൻഡോവ്മെന്റ് , മതകാര്യ മന്ത്രിയും ഉദ്യോഗസ്ഥരും

ഒമാനി ഹജ്ജ് മിഷൻ സംഘം തിരിച്ചെത്തി ; സ്വീകരിച്ച് എൻഡോവ്മെന്റ് , മതകാര്യ മന്ത്രിയും ഉദ്യോഗസ്ഥരും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഒ​മാ​നി ഹ​ജ്ജ്​ മി​ഷ​ൻ സം​ഘം സൗ​ദി അ​റേ​ബ്യ​യി​ൽ​നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം മ​സ്ക​ത്തി​ൽ തി​രി​ച്ചെ​ത്തി. പു​ണ്യ​ഭൂ​മി​യി​ലെ​ത്തി​യ ഒ​മാ​നി തീ​ർ​ഥാ​ട​ക​ർ​ക്ക് ഹ​ജ്ജ് ക​ർ​മ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​ൻ മി​ക​ച്ച സേ​വ​ന​ങ്ങ​ളാ​യി​രു​ന്നു ഹ​ജ്ജ്​ മി​ഷ​ൻ സം​ഘം ന​ട​ത്തി​യി​രു​ന്ന​ത്. മ​സ്‌​ക​ത്ത്​ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ മി​ഷ​നി​ലെ അം​ഗ​ങ്ങ​ളെ എ​ൻ​ഡോ​വ്‌​മെൻറ്, മ​ത​കാ​ര്യ മ​ന്ത്രി ഡോ. ​മു​ഹ​മ്മ​ദ് സ​ഈ​ദ്​ അ​ൽ മ​മാ​രി​യും മ​ന്ത്രാ​ല​യ​ത്തി​ലെ നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. സു​ൽ​ത്താ​ൻ ബി​ൻ സ​ഈ​ദ് അ​ൽ ഹി​നാ​യി​യാ​ണ്​ ഹ​ജ്ജ്​ മി​ഷ​നെ ന​യി​ച്ചി​രു​ന്ന​ത്. ജൂ​ൺ ര​ണ്ടി​നാ​യി​രു​ന്നു സം​ഘം സൗ​ദി​യി​ലേ​ക്ക്​ പു​റ​പ്പെ​ട്ടി​രു​ന്ന​ത്. ഫ​ത്വ്​​വ, മ​ത മാ​ർ​ഗ​നി​ർ​ദേ​ശം, ഭ​ര​ണ​പ​ര​വും സാ​മ്പ​ത്തി​ക​വു​മാ​യ കൈ​കാ​ര്യ ചെ​യ്യ​ൽ, ഹ​ജ്ജ് ക​മ്പ​നി​ക​ളു​ടെ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​യാ​ൾ, മെ​ഡി​ക്ക​ൽ, റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ പ്ര​തി​നി​ധി, സ്റ്റേ​റ്റ് ഓ​ഡി​റ്റ് സ്ഥാ​പ​ന പ്ര​തി​നി​ധി, മാ​ധ്യ​മ പ്ര​തി​നി​ധി സം​ഘം, സ്കൗ​ട്ട് എ​ന്നി​വ​രാ​യി​രു​ന്നു ഒ​മാ​ൻ ഹ​ജ്ജ്​ മി​ഷ​ൻ അം​ഗ​ങ്ങ​ളി​ലു​ൾ​​പ്പെ​ട്ടി​രു​ന്ന​ത്.

തീ​ർ​ഥാ​ട​ക​ർ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ ല​ഘൂ​ക​രി​ക്കാ​നും ച​ട​ങ്ങു​ക​ൾ അ​നു​ഷ്ഠി​ക്കു​ന്ന​തി​ന് അ​നു​യോ​ജ്യ​മാ​യ അ​ന്ത​രീ​ക്ഷം ഒ​രു​ക്കി​ക്കൊ​ടു​ക്കാ​നു​മാ​യി​രു​ന്നു സം​ഘം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ഈ ​വ​ർ​ഷം14,000 തീ​ർ​ഥാ​ട​ക​ർ​ക്കാ​യി​രു​ന്നു​ ഹ​ജ്ജി​ന്​ പോ​കാ​ൻ അ​നു​മ​തി ല​ഭി​ച്ചി​രു​ന്ന​ത്​. ഇ​തി​ൽ 13,500 ഒ​മാ​നി​ക​ളും 250 അ​റ​ബ് താ​മ​സ​ക്കാ​രും 250 അ​റ​ബ് ഇ​ത​ര താ​മ​സ​ക്കാ​രും ആ​യി​രു​ന്നു. എ​റ്റ​വും കൂ​ടു​ത​ൽ ഹ​ജ്ജി​ന്​ പോ​യ​ത്​ മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്നാ​ണ്. ആ​കെ തീ​ർ​ഥാ​ട​ക​രു​ടെ 20.77 ശ​ത​മാ​ന​വും ഇ​വി​ടെ നി​ന്നു​ള്ള​വ​രാ​ണ്. 19.86 ശ​ത​മാ​ന​വു​മാ​യി വ​ട​ക്ക​ൻ ബ​ത്തി​ന​യാ​ണ്​ തൊ​ട്ട​ടു​ത്ത്. കു​റ​വ്​ തീ​ർ​ഥാ​ട​ക​രു​ള്ള​ത്​ അ​ൽ​വു​സ്ത​യി​ൽ​ നി​ന്നാ​ണ്​-​ഒ​മ്പ​ത്​ ശ​ത​മാ​നം. പ്രാ​യം, കു​ടും​ബ അ​വ​കാ​ശം, മ​ഹ്‌​റം, സ​ഹ​യാ​ത്രി​ക​ർ, ആ​വ​ർ​ത്തി​ച്ചു​ള്ള അ​പേ​ക്ഷ​ക​ൾ, ഹ​ജ്ജി​ന്‍റെ ത​രം, ഏ​റ്റ​വും പ്രാ​യം കൂ​ടി​യ വ്യ​ക്തി, മ​രി​ച്ച വ്യ​ക്തി​യു​ടെ പേ​രി​ൽ എ​ന്നി​ങ്ങ​നെ​യു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ്​ അ​പേ​ക്ഷ​ക​രി​ൽ​നി​ന്ന്​ വി​ശു​ദ്ധ ക​ർ​മ​ത്തി​നാ​യി തെ​ര​​ഞ്ഞെ​ടു​ത്തി​രു​ന്ന​ത്. ഒ​മാ​നി​ൽ ​നി​ന്ന്​ ഹ​ജ്ജി​ന്​ പോ​യ ഏ​ക മ​ല​യാ​ളി സം​ഘ​വും ക​ഴി​ഞ്ഞ ദി​വ​സം തി​രി​ച്ചെ​ത്തി​യി​രു​ന്നു. മ​സ്ക​ത്ത്​ സു​ന്നി​സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച യാ​ത്ര​യി​ൽ 60പേ​രാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്.

WEB DESK
Next Story
Share it