Begin typing your search...

ഒമാൻ: ജിയോളജിക്കൽ ഹെറിറ്റേജ് എക്സിബിഷൻ ആരംഭിച്ചു

ഒമാൻ: ജിയോളജിക്കൽ ഹെറിറ്റേജ് എക്സിബിഷൻ ആരംഭിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം സംഘടിപ്പിക്കുന്ന ജിയോളജിക്കൽ ഹെറിറ്റേജ് എക്സിബിഷന്റെ മൂന്നാമത് പതിപ്പിന് തുടക്കമായി. 2023 ഡിസംബർ 5-നാണ് ഈ പ്രദർശനം ആരംഭിച്ചത്. അൽ ബുറൈമി ഗവർണറേറ്റിലെ അൽ ഖൻദാഖ് ഫോർട്ടിൽ വെച്ചാണ് ഈ പ്രദർശനം സംഘടിപ്പിക്കുന്നത്. രാജ്യത്തെ ഭൂവിജ്ഞാനീയ പൈതൃകം എടുത്ത് കാട്ടുന്നത് ലക്ഷ്യമിട്ടാണ് ഇത്തരം ഒരു പ്രദർശനം ഒരുക്കിയിരിക്കുന്നത്. 2024 മെയ് മാസം വരെ നടക്കുന്ന ഈ പ്രദർശനം ഒമാൻ എന്ന രാജ്യത്തിന്റെ ഭൂവിജ്ഞാനീയപരമായ വൈവിധ്യം, അതിന്റെ ചരിത്രപരമായ പ്രാധാന്യം, സാമ്പത്തിക വളർച്ചയുമായി ബന്ധപ്പെട്ട് അതിനുള്ള ബന്ധം എന്നിവ സന്ദർശകർക്ക് മുൻപിൽ അവതരിപ്പിക്കുന്നു. അൽ ബുറൈമി ഗവർണറേറ്റിലെ ഭൂവിജ്ഞാനീയപരമായ സവിശേഷതകളും ഈ പ്രദർശനത്തിൽ പ്രത്യേകം എടുത്ത് കാട്ടുന്നു.

‘സുസ്ഥിരതയും, തൊഴിലവസരങ്ങളും’ എന്ന പ്രമേയത്തിന് പ്രാധാന്യം നൽകുന്ന രീതിയിൽ ഒരുക്കിയിരിക്കുന്ന ഈ പ്രദർശനം ഭൂവിജ്ഞാനീയപരമായ മേഖലയുമായി ബന്ധപ്പെട്ട വിവിധ തൊഴിലവസരങ്ങൾ വിശകലനം ചെയ്യുന്നുണ്ട്. ഒമാന്റെ ഭൂവിജ്ഞാനീയ പൈതൃകം എടുത്ത് കാട്ടുന്നതിനൊപ്പം, അതിന്റെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഈ പ്രദർശനം സന്ദർശകർക്ക് മുന്നിൽ അവതരിപ്പിക്കുന്നു.ഭൂവിജ്ഞാനീയ മേഖലയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ഈ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ നിന്ന് ലഭിച്ച വിവിധ ഭൂവിജ്ഞാനീയ യുഗങ്ങളിൽ നിന്നുള്ള ഫോസിലുകളുടെ പ്രദർശനം ഈ എക്സിബിഷനിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.

WEB DESK
Next Story
Share it