Begin typing your search...
ലോകകപ്പ് യോഗ്യത ടൂർണമെന്‍റിന്‍റെ ഫൈനലിൽ ഒമാന് വിജയം
നേപ്പാളിൽ നടന്ന ലോകകപ്പ് യോഗ്യത ടൂർണമെന്‍റിന്‍റെ ഫൈനലിൽ സൂപ്പർ ഓവറിൽ ഒമാന് വിജയം. കീർത്തിപൂർ ടി.യു ഗ്രൗണ്ടിൽ അരങ്ങേറിയ ഫൈനലിൽ ആതിഥേയരെ സൂപ്പർ ഓവറിൽ 11 റൺസിന് തകർത്താണ് ഒമാൻ കിരീടം സ്വന്തമാക്കിയത്.
ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത നേപ്പാൾ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 184 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാനും ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ സമാന സ്കോറിന് പുറത്താകുകയായിരുന്നു. സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഒമാൻ 21 റൺസാണാണെടുത്തത്.
Next Story