ഒമാനിൽ ഏപ്രിൽ 21 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; വാദികൾ കരകവിഞ്ഞൊഴുകാൻ സാധ്യത, മുന്നറിയിപ്പ്
ഒമാന്റെ ഏതാനും മേഖലകളിൽ ഏപ്രിൽ 21, വെള്ളിയാഴ്ച വരെ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം, 2023 ഏപ്രിൽ 18, ചൊവ്വാഴ്ച മുതൽ ഏപ്രിൽ 21, വെള്ളിയാഴ്ച വരെയുള്ള ദിനങ്ങളിൽ അൽ ഹജാർ മലനിരകളിലും, സമീപ പ്രദേശങ്ങളിലും ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഈ മേഖലകളിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
സൗത്ത് അൽ ശർഖിയ, നോർത്ത് അൽ ശർഖിയ, അൽ വുസ്ത, അൽ ദാഖിലിയ മുതലായ ഗവർണറേറ്റുകളിൽ ഈ അസ്ഥിര കാലാവസ്ഥയുടെ പ്രഭാവം അനുഭവപ്പെടാനിടയുണ്ട്. ബുധൻ, വ്യാഴം ദിനങ്ങളിൽ 20 മുതൽ 45 മില്ലീമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ടെന്നും, ഇത് വാദികളും, താഴ്ന്ന പ്രദേശങ്ങളും മറ്റും കരകവിഞ്ഞൊഴുകുന്ന തരത്തിലുള്ള പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് ഇടയാക്കാമെന്നും ഒമാൻ കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
15 മുതൽ 35 നോട്ട് വരെ വേഗത്തിലുള്ള കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇത് മൂലം അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിനും, കാഴ്ച മറയുന്നതിനും സാധ്യതയുണ്ട്.