Begin typing your search...

ഒമാൻ ബജറ്റിന് സുൽത്താൻ അംഗീകാരം നൽകി

ഒമാൻ ബജറ്റിന് സുൽത്താൻ അംഗീകാരം നൽകി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

2024ലെ ഒമാനിന്‍റെ ബജറ്റിന് ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അംഗീകാരം നൽകി.ഒമാനിൽ ഈ വർഷവും ഇന്ധന വില വർധിപ്പിക്കില്ല. എണ്ണ വില ശരാശരി ബാരലിന് 60 യു.എസ്. ഡോളാണ് കണകാക്കിയാണ് ധനകാര്യമന്ത്രാലയം ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. ഒമാനിൽ ഈ വർഷത്തെ വരുമാനം ഏകദേശം 11 ശതകോടി റിയാൽ ആണ് പ്രതീക്ഷിക്കുന്നത്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 9.5 ശതമാനം കൂടുതലാണ്. മൊത്തം പൊതുചെലവ് ഏകദേശം 11.650 ശതകോടി റിയാൽ ആയും കണക്കാക്കുന്നു.

ഇത് കഴിഞ്ഞ ബജറ്റിനേക്കാൾ 2.6 ശതമാനം കൂടുതലാണ്. ബജറ്റ് കമ്മി ഏകദേശം 640 ദശലക്ഷം റിയാലും പ്രതീക്ഷിക്കുന്നു. ഒമാനിൽ ഈ വർഷവും ഇന്ധന വില വർധിപ്പിക്കില്ല. 2021 ഒക്ടോബറിൽ നിശ്ചയച്ച പ്രകാരമുള്ള നിരക്ക് തന്നെയായിരിക്കും ഈ വർഷവും തുടരുകയെന്ന് ധനമന്ത്രി സുൽത്താൻ സലിം അൽ ഹബ്സി വാർത്തസമ്മേളനത്തിൽ പറഞ്ഞു.

2013, 14 വർഷങ്ങളിലെ സർക്കാർ ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിന് വേണ്ടി 60 ദശലക്ഷം റിയാൽ അനുവദിച്ചിട്ടുണ്ട്. തൊഴിൽ പരിശീലന പരിപാടികൾക്കായി 36 ദശലക്ഷം റിയാലും അനുവദിച്ചിട്ടുണ്ട്.

WEB DESK
Next Story
Share it