Begin typing your search...

ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് നാളെ കുവൈത്ത് സന്ദർശിക്കും

ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് നാളെ കുവൈത്ത് സന്ദർശിക്കും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി തി​ങ്ക​ളാ​ഴ്ച കു​വൈ​ത്തി​ലെ​ത്തും. സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​വൈ​ത്ത്​ അ​​മീ​​ർ ശൈ​​ഖ് മി​​ശ്അ​​ൽ അ​​ൽ അ​​ഹ​​മ്മ​​ദ് അ​​ൽ ജാ​​ബി​​ർ അ​​സ്സ​​ബാ​​ഹു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന്​ ഒ​മാ​ൻ ദി​വാ​ൻ ഓ​ഫ് റോ​യ​ൽ കോ​ർ​ട്ട് പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ ക​ക്ഷി ബ​ന്ധ​ങ്ങ​ളും അ​വ മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള മാ​ർ​ഗ​ങ്ങ​ളും ഇ​രു​വ​രും ച​ർ​ച്ച ചെ​യ്യും. പ്രാ​ദേ​ശി​ക അ​ന്ത​ർ​ദേ​ശീ​യ വി​ഷ​യ​ങ്ങ​ളി​ൽ വീ​ക്ഷ​ണ​ങ്ങ​ളും കൈ​മാ​റും. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ വി​വി​ധ സ​ഹ​ക​ര​ണ ക​രാ​റു​ക​ളി​ലും ഒ​പ്പു​വെ​ച്ചേ​ക്കും.

ഒ​മാ​ൻ പ്ര​തി​രോ​ധ കാ​ര്യ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി സ​യ്യി​ദ് ഷി​ഹാ​ബ് ബി​ൻ താ​രി​ഖ് അ​ൽ സ​ഈ​ദ്, സ​യ്യി​ദ് ബി​ൽ അ​റ​ബ് ബി​ൻ ഹൈ​തം അ​ൽ സ​ഈ​ദ്, ദി​വാ​ൻ ഓ​ഫ് റോ​യ​ൽ കോ​ർ​ട്ട് മ​ന്ത്രി സ​യ്യി​ദ് ഖാ​ലി​ദ് ബി​ൻ ഹി​ലാ​ൽ അ​ൽ ബു​സൈ​ദി, റോ​യ​ൽ ഓ​ഫി​സ് മ​ന്ത്രി ല​ഫ്റ്റ​ന​ൻ​റ് ജ​ന​റ​ൽ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ നു​അ്​​മാ​നി, ആ​ഭ്യ​ന്ത​ര മ​ന്ത്രി സ​യ്യി​ദ് ഹ​മൂ​ദ് ബി​ൻ ഫൈ​സ​ൽ അ​ൽ ബു​സൈ​ദി, വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ബി​ൻ ഹ​മ​ദ് അ​ൽ ബു​സൈ​ദി, സ്‌​പെ​ഷ​ൽ ഓ​ഫി​സ് മേ​ധാ​വി ഡോ. ​ഹ​മ​ദ് ബി​ൻ സ​ഈ​ദ് അ​ൽ ഔ​ഫി, ഒ​മാ​ൻ ഇ​ൻ​വെ​സ്റ്റ്‌​മെൻറ് അ​തോ​റി​റ്റി പ്ര​സി​ഡ​ൻ​റ് അ​ബ്ദു​ൽ സ​ലാം ബി​ൻ മു​ഹ​മ്മ​ദ് അ​ൽ മു​ർ​ഷി​ദി, വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രി ഖാ​ഇ​സ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ യൂ​സ​ഫ്, കു​വൈ​ത്തി​ലെ ഒ​മാ​ൻ അം​ബാ​സ​ഡ​ർ ഡോ. ​സ​ലേ​ഹ് ബി​ൻ അ​മ​ർ അ​ൽ ഖ​റൂ​സി എ​ന്നി​വ​ര​ട​ങ്ങു​ന്ന പ്ര​തി​നി​ധി സം​ഘം സു​ൽ​ത്താ​നെ അ​നു​ഗ​മി​ക്കും.

WEB DESK
Next Story
Share it