Begin typing your search...

പുതിയ ബജറ്റ് വിമാന കമ്പനി തുടങ്ങാൻ ആലോചനയുമായി ഒമാൻ

പുതിയ ബജറ്റ് വിമാന കമ്പനി തുടങ്ങാൻ ആലോചനയുമായി ഒമാൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കുറഞ്ഞ നിരക്കിൽ യാത്ര സാധ്യമാക്കുന്ന ബജറ്റ്​ വിമാന കമ്പനി തുടങ്ങാൻ ഒമാൻ ആലോചിക്കുന്നു. പുതിയ വിമാനക്കമ്പനിക്ക് ലൈസൻസ് നൽകാനുള്ള ആഗ്രഹം സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) പ്രഖ്യാപിച്ചു. താൽപര്യമുള്ള കമ്പനികളിൽനിന്നും നിക്ഷേപവും ക്ഷണിച്ചു. നിലവിൽ ഒമാന്‍റെ ദേശീയ വിമാന കമ്പനിയായ ഒമാൻ എയറിന്​ പുറെമെ ബജറ്റ്​ വിമാനമായ സലാം എയറുണ്ട്​. ഇതിനുപുറ​മെയാണ്​ മൂന്നാ​മതൊരു കമ്പനിക്ക്​ സിവിൽ ഏവിയേഷൻ അതോറിറ്റി ആലോചിക്കുന്നത്​.

പുതിയ എയർലൈനിന്‍റെ വിശദാംശങ്ങൾ സി.എ.എ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കോവിഡ്​ മഹാമാരിക്ക്​ ശേഷം ട്രാവൽ, ടൂറിസം മേഖലയിലെ വളർച്ചക്ക്​ സുപ്രധാന പങ്കുവഹിച്ചത് ഒമാൻ ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റ് മേഖലയാണെന്നാണ്​ വിദഗ്​ധർ പറയുന്നത്​. രാജ്യത്തേക്ക്​ സഞ്ചാരികളെ ആകർഷിക്കാൻ ലക്ഷ്യമിട്ട്​ യൂറോപ്യൻ രാജ്യങ്ങളലെല്ലാം പ്രമോഷനൽ കാമ്പനികൾ നടത്തി വരുന്നുണ്ട്​. എന്നാൽ, കണക്റ്റിവിറ്റി ഒരു പ്രധാന പ്രശ്‌നമാണെന്ന്​ പൈതൃക, ടൂറിസം മന്ത്രാലയവും ചൂണ്ടികാണിക്കുന്നു. സ്‌പെയിനിലും മറ്റ് രാജ്യങ്ങളിലും ഒമാനെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടത്ര കാര്യങ്ങളും ചെയ്തിട്ടില്ലെന്നും അധികൃതർ പറയുന്നു.

ചൈനയിലെയും യൂറോപ്പിലെയും സാധ്യതയുള്ള നിരവധി വിപണികളിലേക്ക് ഇപ്പോഴും ഒമാനിൽനിന്ന്​ നേരിട്ടുള്ള വിമാനങ്ങളൊന്നും ഇല്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. കോവിഡ്​ മഹാമാരിക്ക്​ ശേഷം 2022-2023നും ഇടയിൽ വിമാന സഞ്ചാരത്തിൽ 35 ശതമാനം വർധനയാണുണ്ടായിരിക്കുന്നത്​. മസ്‌കത്ത്​ വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ 47 ശതമാനവും ഉയർച്ചയും വന്നു. ഒമാനിൽ പുതിയ ആറ്​ വിമാനത്താവളങ്ങൾകൂടി നിർമിക്കുമെന്ന്​ സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാൻ നായിഫ് അൽ അബ്രി വ്യക്​തമാക്കിയിരുന്നു.

അവയിൽ മിക്കതും 2028-2029 ഓടെ പ്രവർത്തനക്ഷമമാകും. റിയാദിലെ ഫ്യൂച്ചർ ഏവിയേഷൻ ഫോറത്തിൽ ‘അൽ ശർഖിന്​​’ നൽകിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം അറിയിച്ചത്​. പദ്ധതി യാഥാർഥ്യമാകുന്നതോടെ രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 13 ആയി ഉയരും. ഇത് വിനോദസഞ്ചാര ആവശ്യങ്ങൾക്കായുള്ള ആഭ്യന്തര വ്യോമഗതാഗതം വർധിപ്പിക്കും. ഈ വിമാനത്താവളങ്ങൾ പൂർത്തിയാകുന്നതോടെ സുൽത്താനേറ്റിലെ വിമാനത്താവളങ്ങൾ ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണം 2040 ഓടെ 17 ദശലക്ഷത്തിൽനിന്ന് 50 ദശലക്ഷമായി ഉയരും. പ്രതിവർഷം 20 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ സാധിക്കുന്ന പുതിയ ടെർമിനൽ മസ്‌കത്ത്​ വിമാനത്താവളത്തിൽ 2018ൽ തുറന്നിരുന്നു. സലാലയിലും പുതിയ ടെർമിനൽ യാഥാർഥ്യമാക്കി. ഇവിടെ പ്രതിവർഷം രണ്ട് ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ സാധിക്കുന്നുണ്ട്. ഇതിനുപുറമെ ദുകമിലും സുഹാറിലും പുതിയ വിമാനത്താവളങ്ങളും സുൽത്താനേറ്റ് തുറക്കുകയുണ്ടായി.വിമാനത്താവളങ്ങൾക്കായി ബജറ്റിൽ തുക ഇതിനകം വകയിരുത്തിയിടുണ്ട്​. പുതിയ വിമാനത്താവളങ്ങൾ കൂടുതൽ അന്താരാഷ്ട്ര ഗതാഗതം നേടുന്നതിന് സഹായിക്കും. സുഹാർ, സലാല എന്നീ വ്യാവസായിക മേഖലകളുമായി ബന്ധിപ്പിച്ച്​ ലോജിസ്റ്റിക്സ്, ടൂറിസം മേഖലകൾക്ക് ഉത്തേജനം നൽകുയും ചെയ്യും.

WEB DESK
Next Story
Share it