Begin typing your search...

ഒമാൻ എണ്ണ വില വീണ്ടും ഉയരുന്നു; ഈ ആഴ്ചയിൽ ഉണ്ടായത് 5.26 ശതമാനം വർധന

ഒമാൻ എണ്ണ വില വീണ്ടും ഉയരുന്നു; ഈ ആഴ്ചയിൽ ഉണ്ടായത് 5.26 ശതമാനം വർധന
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഒ​മാ​ൻ എ​ണ്ണ വി​ല വീ​ണ്ടും ഉ​യ​ർ​ന്നു. വെ​ള്ളി​യാ​ഴ്ച ഒ​രു ബാ​ര​ലി​ന് 81.56 ഡോ​ള​റാ​യി​രു​ന്നു വി​ല. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ലും എ​ണ്ണ വി​ല ഉ​യ​ർ​ന്നി​ട്ടു​ണ്ട്. അ​മേ​രി​ക്ക​ൻ ഡോ​ള​ർ ശ​ക്തി പ്രാ​പി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള മ​റ്റു കാ​ര​ണ​ങ്ങ​ളും എ​ണ്ണ വി​ല ഉ​യ​രാ​ൻ കാ​ര​ണ​മാ​വു​ന്നു​ണ്ട്. അ​തി​നി​ടെ യു​ക്രെ​യ്​​ൻ റ​ഷ്യ​യു​ടെ എ​ണ്ണ റി​ഫൈ​ന​റി ആ​ക്ര​മി​ച്ച​തും എ​ണ്ണ വി​ല ഇ​യ​രു​ന്ന​തി​നി​ട​യാ​ക്കു​ന്നു​ണ്ട്. ഈ ​ആ​ഴ്ച​യി​ൽ എ​ണ്ണ​വി​ലി​യി​ൽ 5.26 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണു​ണ്ടാ​യ​ത്. ഒ​രു മാ​സ​ത്തി​നു​ള്ളി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല​യാ​ണ് ഇ​പ്പോ​ൾ എ​ണ്ണ​ക്കു​ള്ള​ത്.

ബു​ധനാ​ഴ്ച 79.60 ഡോ​ള​റാ​യി​രു​ന്നു ഒ​രു ബാ​ര​ൽ എ​ണ്ണ​യു​ടെ വി​ല. വ്യാ​ഴാ​ഴ്ച 75 സെ​ന്റ് വ​ർ​ധി​ച്ച് 80.35 ​വി​ല​യി​ലെ​ത്തി. വെ​ള്ളി​യാ​ഴ്ച വീ​ണ്ടും 1.21 ഡോ​ള​ർ ഉ​യ​ർ​ന്ന് വി​ല ബാ​ര​ലി​ന് 81.56 ഡോ​ള​റി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. ഈ ​ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച മു​ത​ലാ​ണ് എ​ണ്ണ വി​ല കു​ത്ത​നെ ഉ​യ​രാ​ൻ തു​ട​ങ്ങി​യ​ത്. ബാ​ര​ലി​ന് 77.70 ഡോ​ള​റാ​യി​രു​ന്നു തി​ങ്ക​ളാ​ഴ്​​ച എ​ണ്ണ​വി​ല. നാ​ല് ദി​വ​സം കൊ​ണ്ട് നാ​ലി​ല​ധി​കം ഡോ​ള​റാ​ണ് വി​ല വ​ർ​ധി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്തംബ​റി​ൽ ഒ​മാ​ൻ എ​ണ്ണ വി​ല 95.51 ഡോ​ള​ർ വ​രെ എ​ത്തി​യി​രു​ന്നു. സൗ​ദി അ​റേ​ബ്യ എ​ണ്ണ ഉ​ൽപാ​ദ​നം വെ​ട്ടിക്കുറ​ച്ച​താ​ണ് എ​ണ്ണ വി​ല ഉ​യ​രാ​ൻ പ്ര​ധാ​ന കാ​ര​ണം.

എ​ന്നാ​ൽ പി​ന്നീ​ട് എ​ണ്ണ വി​ല കു​റ​യു​ക​യും 75 ഡോ​ള​റി​ൽ എ​ത്തു​ക​യും ചെ​യ്തി​രു​ന്നു. അ​തി​നു​ശേ​ഷം എ​ണ്ണ വി​ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഉ​യ​ർ​ച്ച​യു​ണ്ടാ​യ​ത് ഈ ​ആ​ഴ്ച​യി​ലാ​ണ്. ചെ​ങ്ക​ട​ലി​ലു​ണ്ടാ​യ പു​തി​യ സാ​ഹ​ച​ര്യ​ങ്ങ​ൾ എ​ണ്ണ വി​ത​ര​ണ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. യ​മ​നി​ലെ ഹൂ​തിക​ൾ ഇ​സ്രാ​യേ​ൽ ക​പ്പ​ലു​ക​ൾ ആ​ക്ര​മി​ക്കു​ന്ന​തും പു​തി​യ യു​ദ്ധഭീ​തി ഉ​യ​ർ​ത്തു​ന്നു​ണ്ട്. ഇ​സ്രാ​യേ​ലി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന മാ​ഇ​ർ​സ്കി​ന്റെ എ​ണ്ണക്കപ്പ​ലു​ക​ൾ അ​മേ​രി​ക്ക​ൻ യു​ദ്ധ​ക്കപ്പ​ലു​ക​ളു​ടെ പി​ന്തു​ണ ഉ​ണ്ടാ​യി​ട്ടും ഹൂ​തിക​ൾ ആ​ക്ര​മി​ച്ച​ത് വ​ൻ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ഇ​തോ​ടെ എ​ണ്ണക്കപ്പ​ലു​ക​ൾ ചെ​ങ്ക​ട​ൽ വ​ഴി​യു​ടെ യാ​ത്ര ഒ​ഴി​വാ​ക്കു​ക​യും ദൈ​ർ​ഘ്യ​മേ​റി​യ മ​റ്റ് വ​ഴി​യി​ലൂ​ടെ യാ​ത്ര ചെ​യ്യു​ക​യു​മാ​ണ്. ഇ​തു കാ​ര​ണം ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി സൂ​യ​സ് ക​നാ​ൽ വ​ഴി​യു​ള്ള ക​പ്പ​ൽ ഗാ​താ​ഗ​തം 50 ശ​ത​മാ​നം കു​റ​ഞ്ഞി​ട്ടു​ണ്ട്.

WEB DESK
Next Story
Share it