ഒമാൻ സൈനിക അച്ചടക്ക പരിപാടിക്ക് ദോഫാറിൽ തുടക്കമായി
ഒമാൻ ദേശീയ സൈനിക അച്ചടക്ക പരിപാടിയുടെ (എം.ഡി.പി) പ്രവർത്തനങ്ങൾക്ക് ദോഫാർ ഗവർണറേറ്റിൽ തുടക്കമായി. സാംസ്കാരിക, കായിക, യുവജന മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ, സൈനിക, സുരക്ഷാ വകുപ്പുകളുമായും സർക്കാർ സ്ഥാപനങ്ങളുമായും സഹകരിച്ചാണ് എം.ഡി.പി നടത്തുന്നത്. ജൂലൈ 24 വരെ പ്രവർത്തനങ്ങൾ തുടരും.
പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് എം.ഡി.പിയുടെ പ്രവർത്തനങ്ങളെയും പരിപാടികളെയുംകുറിച്ച് തുടക്കത്തിൽ വിശദീകരിച്ചു.
ആദ്യ ആഴ്ചയിൽ സൈനിക അച്ചടക്കം, ആശയവിനിമയ കഴിവുകൾ, പ്രഥമശുശ്രൂഷ, ടീം വർക്ക്, നേതൃത്വ ശൈലികൾ, മയക്കുമരുന്ന്, ലഹരി പദാർഥങ്ങളെന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള മാർഗങ്ങൾ, പോഷകാഹാരം, ശാരീരിക ക്ഷമത എന്നിവയെക്കുറിച്ചുള്ള പ്രഭാഷണങ്ങളാണ് നൽകുക. രണ്ട് ശിൽപശാലകളും ഉണ്ടാകും.