ലോകത്തെ ഏറ്റവും നീളമുള്ള സിപ്പ് ലൈൻ് മുസന്ദം ഗവർണറേറ്റിൽ ഇന്ന് തുറന്ന് കൊടുക്കുന്നു

ഒരു ജലാശയത്തിന്റെ മുകളിലൂടെയുള്ള ലോകത്തെ ഏറ്റവും നീളമേറിയ സിപ്പ് ലൈൻ ഇന്ന് മുസന്ദം ഗവർണറേറ്റിൽ തുറന്ന് കൊടുക്കുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു. മുസന്ദം ഗവർണറേറ്റിൽ ആരംഭിക്കുന്ന ഒമാൻ അഡ്വെഞ്ചർ സെന്ററിന്റെ ഭാഗമായാണ് ഈ സിപ്പ് ലൈൻ ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സാഹസിക ടൂറിസം കേന്ദ്രങ്ങളിലൊന്നായി മുസന്ദം ഗവർണറേറ്റിനെ ഉയർത്തുന്നത് ലക്ഷ്യമിട്ടാണ് മന്ത്രാലയം ഈ അഡ്വെഞ്ചർ സെന്റർ തുറക്കുന്നത്.
ഒമാൻ അഡ്വെഞ്ചർ സെന്ററിന്റെ ഭാഗമായി തുറന്ന് കൊടുക്കുന്ന ആദ്യത്തെ പദ്ധതിയാണ് ഈ സിപ്പ് ലൈൻ. ഏതാണ്ട് 1800 മീറ്റർ നീളത്തിലാണ് ഈ സിപ്പ് ലൈൻ ഒരുക്കിയിരിക്കുന്നത്. 2023 ഫെബ്രുവരി മുതൽ ഈ സിപ്പ് ലൈൻ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നുണ്ട്. അവധിദിനങ്ങളിലുൾപ്പടെ എല്ലാ ദിവസവും രാവിലെ 9 മണിമുതൽ വൈകീട്ട് 4 മണിവരെ ഒമാൻ അഡ്വെഞ്ചർ സെന്ററിലേക്ക് പ്രവേശനം അനുവദിക്കുന്നതാണ്.
هل أنت مستعد للانطلاق في مغامرة مختلفة والتحليق فوق الإطلالات البانورامية الرائعة؟
— وزارة التراث والسياحة - عُمان (@OmanMHT) April 20, 2023
العديد من التجارب الاستثنائية بانتظاركم في الافتتاح الرسمي لـ #مركز_مغامرات_عُمان وتدشين أطول سلك انزلاقي فوق الماء على مستوى العالم وذلك يوم الأربعاء 26 أبريل 2023، بمحافظة مسندم. pic.twitter.com/ZGAGlK5ToS