Begin typing your search...

സാഹസിക ടൂറിസ്റ്റുകൾക്ക് ഇൻഷൂറൻസ് പരിരക്ഷ നിർബന്ധമാക്കി ഒമാൻ

സാഹസിക ടൂറിസ്റ്റുകൾക്ക് ഇൻഷൂറൻസ് പരിരക്ഷ നിർബന്ധമാക്കി ഒമാൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഒ​മാ​നി​ൽ സാ​ഹ​സി​ക ടൂ​റി​സം മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്പ​നി​ക​ൾ​ക്ക് ഇനി ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ നി​ർ​ബ​ന്ധ​മാ​ക്കി. കാ​പി​റ്റ​ൽ മാ​ർ​ക്ക​റ്റ് അ​തോ​റി​റ്റിയാണ് ഇതുസംബന്ധിച്ച ഉ​ത്ത​ര​വി​റ​ക്കിയത്. പൈ​തൃ​ക ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ന്റെ 2021ലെ ​തീ​രു​മാ​ന​പ്ര​കാ​ര​മാ​ണി​ത്. ഇ​ത​നു​സ​രി​ച്ച് ഒ​മാ​നി​ൽ സാ​ഹ​സി​ക ടൂ​റി​സ​ത്തി​നെ​ത്തു​ന്ന എ​ല്ലാ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കും സാ​ഹ​സി​ക ഇ​ൻ​ഷു​റ​ൻ​സ് പോ​ളി​സി ഉ​ണ്ടാ​യി​രി​ക്ക​ണം. സാ​ഹ​സി​ക ടൂ​റി​സ​ത്തി​നി​ടെ സം​ഭ​വി​ക്കാ​നി​ട​യു​ള്ള അ​പ​ക​ട​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രി​ൽ നി​ന്നു​ണ്ടാ​യ സ​മ്മ​ർ​ദ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണി​തെ​ന്ന് പൈ​തൃ​ക ടൂ​റി​സം മ​ന്ത്രി സാ​ലം അ​ൽ മ​ഹ്റൂ​ഖി പ​റ​ഞ്ഞു.

ഒ​മാ​ൻ റീ ​ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പു​തി​യ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ​ക്ക് വി​ധേ​യ​മാ​വു​ന്ന​വ​ർ​ക്കു​ള്ള നി​യ​മ​സ​ഹാ​യം, സാ​ഹ​സി​ക ടൂ​റി​സ​ത്തി​നി​ട​യി​ലെ അ​പ​ക​ട​ങ്ങ​ൾ മൂ​ല​മു​ണ്ടാ​വു​ന്ന മു​റി​വ് അ​ല്ലെ​ങ്കി​ൽ മ​റ്റെ​ന്തി​ലും ന​ഷ്ടം മൂ​ല​മു​ണ്ടാ​വു​ന്ന സാ​മ്പ​ത്തി​ക​മാ​യ ന​ഷ്ട​പ​രി​ഹാ​രം എ​ന്നി​വ ക​മ്പ​നി ന​ൽ​കും. ഈ ​ഇ​ൻ​ഷു​റ​ൻ​സ് പോ​ളി​സി ട്രാ​വ​ൽ ടൂ​റി​സം ന​ട​ത്തി​പ്പു​കാ​രി​ൽ​ നി​ന്ന് ല​ഭ്യ​മാ​വും. സാ​ഹ​സി​ക ടൂ​റി​സം മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ ക​മ്പ​നി​ക​ളും സു​ര​ക്ഷ മാ​ന​ദ​ന്ധ​ങ്ങ​ൾ പൂ​ർ​ണ​മാ​യി പാ​ലി​ച്ചി​രി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ വ്യക്തമാക്കി. ട്രാ​വ​ൽ ടൂ​റി​സം ക​മ്പ​നി​ക​ൾ സാ​ഹ​സി​ക ടൂ​റി​സ​ത്തി​ന് അ​പേ​ക്ഷ ന​ൽ​കു​മ്പോ​ൾ പാ​ലി​ക്കേ​ണ്ട സു​ര​ക്ഷ ന​ട​പ​ടി​ക​ളും മ​റ്റും ബ​ന്ധ​പ്പെ​ട്ട​വ​ർ ന​ൽ​കു​മെ​ന്നും അ​ധി​കൃ​ത​ർ കൂട്ടിച്ചേർത്തു.

പ​ർ​വ​താ​രോ​ഹ​ണ വേ​ള​ക​ളി​ൽ അ​പ​ക​ടം കു​റ​ക്കാ​നാ​യി സി​വി​ൽ ഡി​ഫ​ൻ​സ് ആം​ബു​ല​ൻ​സ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ളും സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സാ​ഹ​സി​ക ടൂ​റി​സ​ത്തി​ന് ഏ​റെ പേ​രു​കേ​ട്ട രാ​ജ്യ​മാ​ണ് ഒ​മാ​ൻ. ചെ​ങ്കു​ത്താ​യ മ​ല​ക​ളും മ​ല​ക​ൾ​ക്കി​ട​യി​ലെ കൊ​ക്ക​ക​ളും വാ​ദി​ക​ളു​മൊ​ക്കെ സാ​ഹ​സി​ക ടൂ​റി​സ്റ്റു​ക​ളെ ഏ​റെ ആ​ക​ർ​ഷി​ക്കു​ന്ന​താ​ണ്. സു​ൽ​ത്താ​​നേ​റ്റി​ലെ മ​ല​ക​യ​റ്റ​വും ഏ​റെ പേ​രു​കേ​ട്ട​താ​ണ്. ഇ​തി​നാ​യി വി​ദേ​ശ​ത്തു​നി​ന്ന് ധാ​രാ​ളം പേ​ർ ഒ​മാ​നി​ൽ എ​ത്തു​ന്നു​ണ്ട്. അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള​താ​ണ് സാ​ഹ​സി​ക ടൂ​റി​സം.

WEB DESK
Next Story
Share it