ഒമാനിലെ ഇത്തവണത്തെ ദേശീയ ദിനാഘോഷങ്ങൾ വെട്ടിച്ചുരുക്കാൻ തീരുമാനം
രാജ്യത്തിന്റെ അമ്പത്തിമൂന്നാമത് ദേശീയ ദിനാഘോഷങ്ങൾ മിലിറ്ററി പരേഡ്, പതാക ഉയർത്തൽ എന്നീ ചടങ്ങുകൾ മാത്രമാക്കി ചുരുക്കാൻ തീരുമാനിച്ചതായി ഒമാൻ അധികൃതർ അറിയിച്ചു. ഒമാൻ സെക്രടേറിയറ്റ് ജനറൽ ഫോർ നാഷണൽ സെലിബ്രേഷൻസാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പാലസ്തീൻ ഐക്യദാർഢ്യത്തിന്റെ ഭാഗമായാണ് ഒമാൻ ഇത്തവണത്തെ ദേശീയ ദിനാഘോഷങ്ങൾ വെട്ടിച്ചുരുക്കാൻ തീരുമാനിച്ചിരിക്കുന്നത്.
The Secretariat General for National Celebrations announces that, in solidarity with the Palestinian people, the 53rd National Day programme will be limited to a military parade under the royal patronage of HM the Sultan, the Supreme Commander, and raising the flags of Oman. pic.twitter.com/uB8JE7D8rI
— Oman News Agency (@ONA_eng) November 7, 2023
ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ അമ്പത്തിമൂന്നാമത് ദേശീയ ദിനാഘോഷങ്ങൾ ഒമാൻ ഭരണാധികാരിയുടെ നേതൃത്വത്തിൽ നടക്കുന്ന മിലിറ്ററി പരേഡ്, ദേശീയ പതാക ഉയർത്തൽ എന്നീ ചടങ്ങുകൾ മാത്രമാക്കി ചുരുക്കുമെന്ന് സെക്രടേറിയറ്റ് ജനറൽ ഫോർ നാഷണൽ സെലിബ്രേഷൻസ് അറിയിച്ചിട്ടുണ്ട്.