Begin typing your search...

ഒമാനിൽ പാഠപുസ്തകത്തിൽ ഇനി പരിസ്ഥിതി ശാസ്ത്ര പഠനവും

ഒമാനിൽ പാഠപുസ്തകത്തിൽ ഇനി പരിസ്ഥിതി ശാസ്ത്ര പഠനവും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഒമാനിൽ സ്‌കൂളുകളിലെ പാഠപുസ്തകത്തിൽ ഇനി പരിസ്ഥിതി ശാസ്ത്ര പഠനവും ഉൾപ്പെടുത്തും. അടുത്ത വർഷം മുതൽ പാഠ്യപദ്ധതിയിൽ പരിസ്ഥിതി ശാസ്ത്രം ഉൾപ്പെടുത്തുമെന്നും ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം. പരിസ്ഥിതിയുമായി ബന്ധപ്പെട്ട ആശയങ്ങളും അറിവുകളും വിദ്യാർഥികളിൽ പകരാനും ഇതുവഴി പരിസ്ഥിതിയുടെ മൂല്യങ്ങളെക്കുറിച്ചുള്ള അവബോധവും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കാനുമാണ് വിദ്യാഭ്യാസ മന്ത്രാലയം ലക്ഷ്യമിടുന്നത്.

2024 -25 അധ്യയന വർഷത്തിൽ 11ാം ക്ലാസിലെ പാഠപുസ്തകത്തിലും തൊട്ടടുത്ത വർഷം 2025 -29 മുതൽ 12ാം ക്ലാസിലും പരിസ്ഥിതി ശാസ്ത്രം പഠിപ്പിക്കും. ഒന്നാം ഭാഗത്തിൽ പരിസ്ഥിതി മാനേജ്‌മെൻറിനുള്ള ആമുഖം, പരിസ്ഥിതി ഗവേഷണം, ഡാറ്റ ശേഖരണം, സമുദ്ര ആവാസവ്യവസ്ഥ, വർഗീകരണവും ജൈവവൈവിദ്യവും എന്നിവയാണ് പഠനത്തിൽ ഉൾപ്പെടുത്തിയത്. രണ്ടാം ഭാഗത്തിനായുള്ള പഠനങ്ങൾ നടന്നുകൊണ്ടിരിക്കയാണ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു .

WEB DESK
Next Story
Share it