Begin typing your search...

അൽ വുസ്ത ഗവർണറേറ്റിൽ പ്ലാസ്റ്റിക് വിരുദ്ധ പ്രചാരണപരിപാടികളുമായി EA

അൽ വുസ്ത ഗവർണറേറ്റിൽ പ്ലാസ്റ്റിക് വിരുദ്ധ പ്രചാരണപരിപാടികളുമായി EA
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി (EA) അൽ വുസ്ത ഗവർണറേറ്റിൽ 'നോ ടു പ്ലാസ്റ്റിക്' എന്ന പേരിൽ പ്രത്യേക പ്ലാസ്റ്റിക് വിരുദ്ധ പ്രചാരണപരിപാടികൾക്ക് തുടക്കമിട്ടു. പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് പൊതുസമൂഹത്തിൽ അവബോധം വളർത്തുന്നതിനും, പ്ലാസ്റ്റിക്കിന് പകരം ഉപയോഗിക്കാവുന്ന പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്നതിനുമാണ് ഈ പ്രചാരണ പരിപാടി ലക്ഷ്യമിടുന്നത്.

എൻവിറോണ്മെന്റ് ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷന്റെ അൽ വുസ്ത ഗവർണറേറ്റിലെ പ്രാദേശിക വകുപ്പുകളുമായി ചേർന്നാണ് EA ഈ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നത്. പ്ലാസ്റ്റിക് ഉത്പന്നങ്ങൾ - പ്രത്യേകിച്ചും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസിറ്റിക് ഉത്പന്നങ്ങൾ - പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ദോഷങ്ങൾ ഈ പ്രചാരണപരിപാടിയിൽ പ്രത്യേകം എടുത്ത് കാട്ടുന്നു.

WEB DESK
Next Story
Share it