ജിസിസി ജോയിൻ്റ് ഡിഫൻസ് കൗൺസിൽ യോഗത്തിൽ പങ്കെടുത്ത് ഒമാൻ
ഖത്തറിൽ നടന്ന ജി.സി.സി ജോയിന്റ് ഡിഫൻസ് കൗൺസിലിന്റെ 21-മത് സെഷന്റെ യോഗത്തിൽ ഒമാൻ പങ്കെടുത്തു. പ്രതിരോധ കാര്യ ഉപ പ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദിന്റെ നേതൃത്വത്തിലാണ് ഒമാൻ പ്രതിനിധി സംഘം സംബന്ധിച്ചത്.
ജി.സി.സി ചീഫ് ഓഫ് സ്റ്റാഫിന്റെ സുപ്രീം മിലിട്ടറി കമ്മിറ്റി സമർപ്പിച്ച അജണ്ടയിലെ വിഷയങ്ങളിൽ ചർച്ച നടന്നു. സംയുക്ത സൈനിക മേഖലകളിലെ നിരവധി നേട്ടങ്ങളും ഫലങ്ങളും ഇത് എടുത്തുകാണിച്ചു. കൂടാതെ, സൈനിക സഹകരണത്തിന്റെ മുന്നേറ്റം വർധിപ്പിക്കുന്നതിനായി പരസ്പര താൽപര്യര്യമുള്ള നിരവധി സൈനിക കാര്യങ്ങൾ യോഗം അവലോകനം ചെയ്തു.
സുൽത്താന്റെ സായുധ സേനയുടെ (സാഫ്) ചീഫ് ഓഫ് സ്റ്റാഫ് വൈസ് അഡ്മിറൽ അബ്ദുല്ല ബിൻ ഖാമിസ് അൽ റൈസി, നിരവധി സാഫ് മുതിർന്ന ഉദ്യോഗസ്ഥരും പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രിയെ അനുഗമിച്ചിരുന്നു.