Begin typing your search...

ഒമാനിൽ റമദാൻ മാസത്തിലെ പൊതു, സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തന സമയക്രമം പ്രഖ്യാപിച്ചു

ഒമാനിൽ റമദാൻ മാസത്തിലെ പൊതു, സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തന സമയക്രമം പ്രഖ്യാപിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഈ വർഷത്തെ റമദാൻ മാസത്തിലെ പൊതു, സ്വകാര്യ സ്ഥാപനങ്ങളുടെ ഔദ്യോഗിക പ്രവർത്തന സമയക്രമം സംബന്ധിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിപ്പ് നൽകി. ഈ അറിയിപ്പ് പ്രകാരം ഒമാനിലെ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് റമദാനിൽ ഫ്‌ലെക്‌സിബിൾ വർക്കിങ്ങ് രീതി അനുവദിച്ചിട്ടുണ്ട്. ഇതുപ്രകാരം, പൊതു മേഖലയിൽ താഴെ പറയുന്ന നാല് സമയക്രമങ്ങൾ തിരഞ്ഞെടുത്ത് കൊണ്ട് സ്ഥാപനങ്ങളുടെ പ്രവർത്തനം ഫ്‌ലെക്‌സിബിൾ രീതിയിൽ ക്രമീകരിക്കാൻ അനുവാദം നൽകിയിട്ടുണ്ട്.

രാവിലെ 7 മുതൽ 12 വരെ.

രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 മണിവരെ.

രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 മണിവരെ.

രാവിലെ 10 മുതൽ വൈകീട്ട് 3 മണിവരെ.

ഒരു പൊതു സ്ഥാപനത്തിന് മേൽപ്പറഞ്ഞ രീതിയിലുള്ള അനുയോജ്യമായ സമയക്രമം സ്ഥാപന അധികാരികൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്. ഇതിന് പുറമെ ആവശ്യമെങ്കിൽ റിമോട്ട് വർക്കിങ്ങ് അനുവദിക്കുന്നതിനും പൊതു മേഖലയിൽ അനുവാദം നൽകിയിട്ടുണ്ട്.

സ്വകാര്യ മേഖലയിലെ മുസ്ലിം ജീവനക്കാരുടെ റമദാനിലെ പ്രവർത്തി സമയം സംബന്ധിച്ചും അധികൃതർ പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ഒമാനിലെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്ന മുസ്ലിം ജീവനക്കാരുടെ റമദാനിലെ പ്രവർത്തിസമയം, ആഴ്ച്ച തോറും 30 മണിക്കൂർ എന്ന രീതിയിൽ, ദിനവും 6 മണിക്കൂറാക്കി നിജപ്പെടുത്താനാണ് അധികൃതർ നിർദ്ദേശിച്ചിരിക്കുന്നത്.

WEB DESK
Next Story
Share it