ഒമാനിൽ ഇ-കോമേഴ്‌സ് മേഖലയിൽ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു; ലൈസൻസ് നിർബന്ധമാക്കുന്നു
രാജ്യത്തെ ഇ-കോമേഴ്‌സ് മേഖലയിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അറിയിച്ചു.
عشان تقدر تمارس #التجارة_الإلكترونية في سلطنة عُمان بصفة رسمية يجب أن يكون لديك:
— وزارة التجارة والصناعة وترويج الاستثمار - عُمان (@Tejarah_om) September 10, 2023
ترخيص في حالة كنت فرد
سجل تجاري في حالة مؤسسة أو شركة
علمًا بأن سيتم العمل بأحكام القرار الوزاري بعد 90 يومًا من تاريخ نشره في الجريدة الرسمية. pic.twitter.com/eRPPz9t4rX
ഇതുമായി ബന്ധപ്പെട്ട് ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ '499/2023' എന്ന ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. രാജ്യത്തെ ഇ-കോമേഴ്‌സ് മേഖലയെ ശക്തിപ്പെടുത്തുന്നതിനും, ഇ-കോമേഴ്‌സ് മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനും, ഈ മേഖലയിൽ നടക്കുന്ന ഇടപാടുകളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിലൂടെ തട്ടിപ്പുകൾ തടയുന്നതിനും ലക്ഷ്യമിട്ടാണ് ഈ തീരുമാനം.
ഈ തീരുമാനത്തിന്റെ ഭാഗമായി ഒമാനിലെ ഇ-കോമേഴ്‌സ് മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ലൈസൻസ് നിർബന്ധമാക്കുന്നതാണ്. താഴെ പറയുന്ന രീതിയിലാണ് ഇത് നടപ്പിലാക്കുന്നത്:
- ഒമാനിൽ ഇ-കോമേഴ്‌സ് മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്ക് ലൈസൻസ് നിർബന്ധമാണ്. ഇതിനായുള്ള അപേക്ഷ മന്ത്രാലയത്തിൽ ഓൺലൈനിലൂടെ സമർപ്പിക്കേണ്ടതാണ്.
- ഒമാനിൽ ഇ-കോമേഴ്‌സ് മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾ ഉൾപ്പടെയുള്ള വാണിജ്യ സ്ഥാപനങ്ങൾക്ക് കൊമേർഷ്യൽ റെജിസ്ട്രേഷൻ നിർബന്ധമാണ്.
ഈ തീരുമാനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 90 ദിവസങ്ങൾക്ക് ശേഷം പ്രാബല്യത്തിൽ വരുന്നതാണെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.