Begin typing your search...

ഒമാനിൽ പൊതു, സ്വകാര്യ മേഖലകളിലെ ഈദുൽ ഫിത്ർ അവധി പ്രഖ്യാപിച്ചു

ഒമാനിൽ പൊതു, സ്വകാര്യ മേഖലകളിലെ ഈദുൽ ഫിത്ർ അവധി പ്രഖ്യാപിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഒമാനിലെ സർക്കാർ മേഖലയിലെയും, സ്വകാര്യ മേഖലയിലെയും സ്ഥാപനങ്ങളുടെ ഈ വർഷത്തെ ഈദുൽ ഫിത്ർ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചതായി ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തു.

ഈ അറിയിപ്പ് പ്രകാരം, ഒമാനിലെ പൊതു, സ്വകാര്യ മേഖലകളിലെ ഈദുൽ ഫിത്ർ അവധി 2023 ഏപ്രിൽ 20, വ്യാഴാഴ്ച ആരംഭിക്കുന്നതാണ്. വാരാന്ത്യ അവധിദിനങ്ങൾ അടക്കം അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന ഈ അവധി ഏപ്രിൽ 24, തിങ്കളാഴ്ച വരെയാണ്.

ഈദുൽ ഫിത്ർ അവധിദിനങ്ങൾക്ക് ശേഷം ഒമാനിലെ പൊതു, സ്വകാര്യ മേഖലകളിൽ 2023 ഏപ്രിൽ 25, ചൊവ്വാഴ്ച മുതൽ പ്രവർത്തനം പുനരാരംഭിക്കുന്നതാണ്.

Aishwarya
Next Story
Share it