Begin typing your search...
ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ ഒമാനും തായ്ലാൻഡും
വിദേശകാര്യ മന്ത്രാലയത്തിന്റെ ഭരണ-സാമ്പത്തിക കാര്യ അണ്ടർസെക്രട്ടറി ഖാലിദ് ബിൻ ഹാഷെൽ അൽ മുസാൽഹി, തായ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ശ്രീലക് നിയോമുമായി കൂടിക്കാഴ്ച നടത്തി.
തായ് വിദേശകാര്യ മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയിൽ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും സംയുക്ത സഹകരണ മേഖലകളും ചർച്ച ചെയ്തു. തായ്ലൻഡിലെ ഒമാൻ അംബാസഡർ എച്ച്.ഇ ഇസ്സ അൽ അലവി, ഫുക്കറ്റിലെ ഒമാൻ ഓണററി കോൺസൽ ജോൺ ബൂട്ട്, ഇരുപക്ഷത്തുനിന്നുമുള്ള നിരവധി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Next Story