Begin typing your search...

വേനൽക്കാല ഷെഡ്യൂൾ പുറത്തുവിട്ട് ഒമാൻ എയർ

വേനൽക്കാല ഷെഡ്യൂൾ പുറത്തുവിട്ട് ഒമാൻ എയർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഒമാൻ എയർ 2024ലെ വേനൽക്കാല ഫ്‌ളൈറ്റ് ഷെഡ്യൂൾ പുറത്തുവിട്ടു. പ്രാദേശിക, ഗൾഫ്, അറബ്, ഫാർ ഈസ്റ്റ്, ഇന്ത്യൻ ഉപഭൂഖണ്ഡം, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് മസ്‌കത്തിൽ നിന്ന് നേരിട്ടുള്ള 40 ഓളം സർവീസുകളാണ് നടത്തുക. പ്രാദേശിക സർവീസുകളിൽ മസ്‌കത്ത് - സലാല റൂട്ടിൽ പ്രതിവാരം ശരാശരി 24 ഫ്‌ളൈറ്റുകളും മസ്‌കത്ത് - ഖസബ് റൂട്ടിൽ പ്രതിവാരം ശരാശരി ആറ് ഫ്‌ളൈറ്റുകളും ഉൾപ്പെടുമെന്ന് കമ്പനി സൂചിപ്പിച്ചു. ഗൾഫ്, അറബ് ഫ്‌ളൈറ്റുകളിൽ ദുബൈ, കുവൈത്ത്, ദോഹ, റിയാദ്, മദീന, ജിദ്ദ, ദമ്മാം, ബഹ്റൈൻ, അമ്മാൻ എന്നിവയും ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ കെയ്റോ, സാൻസിബാർ/ദാറുസ്സലാം എന്നിവയും ഉൾപ്പെടുമെന്നും അറിയിച്ചു.

മസ്‌കത്തിൽ നിന്ന് ഫാർ ഈസ്റ്റിലേക്കുള്ള ഒമാൻ എയറിന്റെ നേരിട്ടുള്ള സർവീസുകളിൽ അഞ്ച് ലക്ഷ്യസ്ഥാനങ്ങളാണ് ഉൾപ്പെടുന്നതെന്ന് കമ്പനി പറഞ്ഞു. ബാങ്കോക്ക്, ക്വാലാലംപൂർ, ഫൂക്കറ്റ്, ജക്കാർത്ത, മനില എന്നിവിടങ്ങളിലേക്കാണ് ഈ സർവീസുകൾ. അതേസമയം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏകദേശം 12 ലക്ഷ്യസ്ഥാനങ്ങളിലേക്ക് കമ്പനി നേരിട്ട് വിമാന സർവീസുകൾ നടത്തുന്നുണ്ട്. ചെന്നൈ, മുംബൈ, ഡൽഹി, ബാംഗ്ലൂർ, ഹൈദരാബാദ്, കോഴിക്കോട്, കൊച്ചി, ഗോവ, ധാക്ക, ലഖ്നൗ, കറാച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് ഈ സർവീസുകൾ നടക്കുക. ലണ്ടൻ, മ്യൂണിക്ക്, ഫ്രാങ്ക്ഫർട്ട്, പാരീസ്, മിലാൻ, ഇസ്താംബുൾ, ട്രാബ്‌സൺ, മോസ്‌കോ എന്നിവയുൾപ്പെടെ യൂറോപ്പിലേക്കും ഒമാൻ എയർ നേരിട്ടുള്ള വിമാന സർവീസുകൾ നടത്തുന്നുണ്ട്.


WEB DESK
Next Story
Share it