Begin typing your search...

കേരളത്തിലേക്ക് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് ഒമാൻ എയർ

കേരളത്തിലേക്ക് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് ഒമാൻ എയർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കേരളത്തിലേക്ക് കൂടുതൽ സർവീസ് പ്രഖ്യാപിച്ച് ഒമാൻ എയർ. 2023 സമ്മർ ഷെഡ്യുളിൽ ആണ് കേരളത്തിലേക്ക് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. മസ്‌കത്തിൽ നിന്നു വിവിധ സെക്ടറുകളിലേക്കുള്ള സർവീസുകൾ 60 ശതമാനം വർധനവുണ്ടാകും. അടുത്ത മാസം അവസാനത്തോടെ നാലു സെക്ടറുകളിലേക്ക് കൂടുതൽ സർവീസുകൾ നടത്താൻ ആണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഒമാൻ എയർ അറിയിച്ചു.

ഒമാൻ എയർ പുറത്തിറക്കിയ പുതിയ ഷെഡ്യൂൾ പ്രകാരം ആഴ്ചയിൽ 60,000 ഓളം അധിക സീറ്റുകൾ ആണ് ലഭിക്കുന്നത്. മസ്‌കത്തിൽ നിന്നും ചിതാഗോംഗ് സർവീസ് മാർച്ച് ആവസാനം മുതൽ ആഴ്ചയിൽ നാല് സർവീസുകൾ നടത്തും. ജൂൺ അവസാനം മുതൽ മാലിദ്വീപിലേക്ക് നാല് സർവീസുകൾ ആഴ്ചയിൽ ഉണ്ടാകും. ഓഗസ്ത് അവസാനം മുതൽ മസ്‌കത്ത്- ലക്‌നൗ റൂട്ടിൽ 12 സർവീസുകൾ ആണ് ഉണ്ടാകുക. തിരുവനന്തപുരം സെക്ടറിലേക്ക് ആഴ്ചയിൽ അഞ്ചു സർവീസുകൾ നടത്താൻ ആണ് ഒമാൻ എയർ തീരുമാനിച്ചിരിക്കുന്നത്.

മസ്‌കത്തിൽ നിന്നു ഫുകറ്റിലേക്ക് പ്രതിദിന സർവീസ് ആരംഭിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. മാർച്ച് അവസാനത്തോടെയാണ് സർവീസുകൾ ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്. കോലാലംപൂരിലേക്കു ജൂൺ അവസാനം മുതൽ ആഴ്ചയിൽ 10 സർവീസുകൾ ഉണ്ടായിരിക്കും. കോഴിക്കോട്, കൊച്ചി, ഹൈദരാബാദ്, ചെന്നൈ, മുംബൈ സെക്ടറുകളിലേക്ക് മാർച്ച് അവസാനം മുതൽ രണ്ടു സർവീസുകൾ വീതവും നടത്താൻ ആണ് തീരുമാനിച്ചിരിക്കുന്നത്.

പുതിയ സർവീസുകൾ ആരംഭിച്ചിരിക്കുന്ന സെക്ടറുകൾ ഇവയാണ് പാരിസ്, ട്രബ്സോൺ, മോസ്‌കോ, ഇസ്താംബൂൾ എന്നിവിയങ്ങളിലേക്ക്. കുവൈറ്റിലേക്കും പ്രതിദിന സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. ജൂൺ മുതൽ ആണ് മസ്‌കറ്റിൽ നിന്നും കുവൈറ്റിലേക്ക് പ്രതിദിനം രണ്ട് സർവീസുകൾ വീതം ഒമാൻ എയർ നടത്തുന്നത്. സലാലയിലേക്കുള്ള പ്രതിദിന സർവീസുകളുടെ എണ്ണം അഞ്ചായി ഉയരുമെന്നും ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ അറിയിച്ചു.

Aishwarya
Next Story
Share it