Begin typing your search...
വടക്കുപടിഞ്ഞാറൻ കാറ്റ് ; ഒമാനിൽ താപനില ഇടിയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അടുത്ത കുറച്ച് ദിവസങ്ങളിൽ രാജ്യത്തെ വടക്കുപടിഞ്ഞാറൻ കാറ്റ് ബാധിക്കുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. സുൽത്താനേറ്റിലെ മിക്ക ഗവർണറേറ്റുകളിലും കാറ്റ് അനുഭവപ്പെടും. ഒമാൻ തീരങ്ങളിൽ കടൽ തിരമാലകൾ രണ്ടുമീറ്റർവരെ ഉയർന്നേക്കും. മരുഭൂമിയിലും തുറസ്സായ പ്രദേശങ്ങളിലും പൊടിക്കാറ്റിനും സാധ്യതയുമുണ്ട്. ഇത് ദൂരക്കാഴ്ചയെ ബാധിക്കും. താപനിലയിലും ഇടിവ് വരുമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
Next Story