Begin typing your search...

വിസ്മയ കാഴ്ചകളു​മായി അമീറാത്തിൽ നസീം സർക്കസ്

വിസ്മയ കാഴ്ചകളു​മായി അമീറാത്തിൽ നസീം സർക്കസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വിസ്മയ കാഴ്ചകളും സാഹസിക പ്രകടനങ്ങളുടെയും ​ചെപ്പ്​ തുറന്ന്​ അമീറാത്ത് പബ്ലിക്ക് പാര്‍ക്കില്‍ അൽ നസീം സർക്കസിന്​ തുടക്കമായി. 16 ദിവസങ്ങളിലായി ഇവിടെ പ്രദർശനം നടക്കും. ഇതിന്​ ശേഷം 40 ദിവസം സലാലയിലായിരിക്കും സർക്കസ്​. എട്ട്​ റിയാലാണ്​ പ്രവേശന ഫീസ്​. വൈകുന്നേരം നാല്​ മണിക്ക് ആരംഭിക്കന്ന പരിപാടിയിൽ ഓരോ ദിവസവും രണ്ട് ഷോകൾ ഉണ്ടാകും.

സിംഹങ്ങൾ ഉൾപ്പെടെയുള്ള മൃഗങ്ങളുടെ പ്രദർശനങ്ങളും കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങളുമാണ്​ കാണികൾക്കായി ഒരുക്കിയിരിക്കുന്നത്​. പരിശീലകൻ മുഹമ്മദ് അലി കഹ്‌റാമാനി വിവിധ മൃഗങ്ങളുമായി ചേർന്ന്​ നടത്തുന്ന പ്രകടനം പുത്തൻ കാഴ്ചയായിരിക്കും സമ്മാനിക്കുക. അക്രോബാറ്റിക് ടീമുകളുടെ പ്രകടനങ്ങൾ പരിപടിക്ക്​ മാറ്റ്​ കൂട്ടൂന്നതാണെന്ന്​ അൽ നസീം ഗ്രൂപ്പ് അധികൃതർ പറഞ്ഞു.

WEB DESK
Next Story
Share it