Begin typing your search...

മസ്‌കറ്റ് എയർപോർട്ടിൽ നാഷണൽ മ്യൂസിയം കോർണർ ആരംഭിച്ചു

മസ്‌കറ്റ് എയർപോർട്ടിൽ നാഷണൽ മ്യൂസിയം കോർണർ ആരംഭിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മസ്‌കറ്റ് ഇന്റർനാഷണൽ എയർപോർട്ടിലെ ഡിപ്പാർച്ചർ ഹാളിൽ ഒമാൻ നാഷണൽ മ്യൂസിയം ഒരു പ്രത്യേക കോർണർ ആരംഭിച്ചു. ഒമാൻ എയർപോർട്ട്‌സ് സി ഇ ഓ ഷെയ്ഖ് അയ്മൻ ബിൻ അഹ്മദ് അൽ ഹൊസാനി, നാഷണൽ മ്യൂസിയം സെക്രട്ടറി ജനറൽ H.E. ജമാൽ ബിൻ ഹസ്സൻ അൽ മൂസാവി എന്നിവരുടെ സാന്നിധ്യത്തിലാണ് ഈ പ്രത്യേക മ്യൂസിയം കോർണർ ഉദ്ഘാടനം ചെയ്തത്.

മസ്‌കറ്റ് വിമാനത്താവളത്തിലൂടെ യാത്രചെയ്യുന്നവർക്ക് ഒമാൻ എന്ന രാജ്യത്തിന്റെ സാംസ്‌കാരിക നേട്ടങ്ങൾ, ചരിത്രം, അതിന്റെ നാഗരികത എന്നിവയെക്കുറിച്ച് അവബോധം നൽകുന്നതിനായാണ് വിമാനത്താവളത്തിൽ ഈ മ്യൂസിയം കോർണർ ആരംഭിച്ചിരിക്കുന്നത്. ഒമാന്റെ സാംസ്‌കാരിക പൈതൃകം എടുത്ത് കാട്ടുന്ന ഈ പ്രദർശനത്തെ വിവിധ വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. വിവിധ കാലഘട്ടങ്ങളിൽ നിന്നുള്ള 23 പ്രദർശനവസ്തുക്കൾ ഈ പ്രത്യേക മ്യൂസിയം കോർണറിൽ ഒരുക്കിയിട്ടുണ്ട്.

പരമ്പരാഗത ഒമാനി കഠാരി, ദിബ്ബയിൽ നിന്നുള്ള അമൂല്യവസ്തുക്കൾ, ഈസ്റ്റ് ആഫ്രിക്കയിലെ ഒമാൻ സാംസ്‌കാരിക അവശേഷിപ്പുകളുടെ പ്രതീകങ്ങൾ തുടങ്ങിയവ ഈ പ്രദർശനത്തിൽ ഉൾപ്പെടുന്നു. അഞ്ച് വർഷത്തേക്കാണ് ഇവ വിമാനത്താവളത്തിൽ പ്രദർശിപ്പിക്കുന്നത്.

WEB DESK
Next Story
Share it