Begin typing your search...
മസ്ക്കറ്റ് - നിസ്‌വ നാല് വരിപാത പൊതു ജനങ്ങൾക്കായി തുറന്നു നൽകി
മസ്കറ്റ് - നിസ്‌വ നാലുവരിപ്പാത പൊതുജന ഗതാഗതത്തിനായി തുറന്നു കൊടുത്തു. മസ്കറ്റ് - നിസ്‌വ നാലുവരിപ്പാതയിൽ റുസൈൽ - ബിദ് ബിദ് മേഖലയിൽ നടന്നു വന്നിരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തികരിച്ചതോടെയാണ് ഗതാഗതത്തിനായി പാത തുറന്നുകൊടുത്തത്. ഗതാഗത, വാർത്താവിനിമയ വിവര സാങ്കേതിക മന്ത്രാലയം വാർത്താകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മസ്‌കറ്റിൽ നിന്ന് നിസ്‌വയിലേക്ക് പോകുന്നവർക്കാണ് ഈ നാല് വരിപ്പാത ഏറെ ഗുണകരമാകുന്നത്.
Next Story