Begin typing your search...
വാദി ബാനി ഖാലിദിൽ മൗണ്ടൻ ഹൈക്കിങ്ങിന് തുടക്കം
വടക്കൻ ശർഖിയ ഗവർണറേറ്റിലെ വാദി ബാനി ഖാലിദിൽ പൈതൃക വിനോദസഞ്ചാര മന്ത്രാലയം സംഘടിപ്പിക്കുന്ന മൗണ്ടൻ ഹൈക്കിങ് പരിപാടി ആരംഭിച്ചു.
രണ്ട് ദിവസത്തെ ഹൈക്കിങ്ങിൽ രാജ്യത്തുടനീളമുള്ള വിവിധ ഗവർണറേറ്റുകളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമായി 150ലധികം ആളുകളാണ് പങ്കെടുക്കുന്നത്.
വാദി ബാനി ഖാലിദിലെ പ്രകൃതിരമണീയമായ തടാകത്തിൽ നിന്നാണ് യാത്രയുടെ ആദ്യദിനം ആരംഭിച്ചത്. അൽ സഹഫ്, അൽ സഫ, അൽ മേസെം, ഹയിൽ അൽ നഖ എന്നിവയുൾപ്പെടെ നിരവധി ഗ്രാമങ്ങളിലൂടെ 20 കിലോമീറ്റർ ദൂരം താണ്ടി പർവത ഗ്രാമമായ ഹ്ലൂത്തിൽ ആണ് യാത്ര അവസാനിച്ചത്. രണ്ടാം ദിവസം യാത്ര ഹ്ലൂട്ട് ഗ്രാമത്തിൽനിന്ന് പുറപ്പെടും.
Next Story