പലസ്തീന് ഐക്യരാഷ്ട്ര സഭയിൽ കൂടുതൽ അവകാശങ്ങൾ ; സ്വാഗതം ചെയ്ത് ഒമാൻ
പലസ്തീന് ഐക്യരാഷ്ട്ര സഭയിൽ കൂടുതൽ അവകാശങ്ങളും പദവികളും ലഭിക്കുന്നതിനുള്ള പ്രമേയം പൊതുസഭയിലെ വോട്ടെടുപ്പിൽ പാസ്സായതിനെ ഒമാൻ സ്വഗതം ചെയ്യു.ഈ അംഗീകാരം അംഗീകാരം ദ്വിരാഷ്ട്ര പരിഹാരത്തിനും അന്താരാഷ്ട്ര പ്രമേയങ്ങൾക്കനുസൃതമായി സമാധാനം സ്ഥാപിക്കുന്നതിനും വഴിയൊരുക്കുമെന്ന് ഒമാൻ പറഞ്ഞു. 143 രാജ്യങ്ങൾ പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തു. അമേരിക്കയും ഇസ്രായേലും ഉൾപ്പെടെ ഒമ്പത് രാജ്യങ്ങൾ പ്രമേയത്തെ എതിർത്തു. 25 രാജ്യങ്ങൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.
പലസ്തീന് ഐക്യരാഷ്ട്ര സഭയിൽ പൂർണ അംഗത്വം ലഭിക്കുന്നതിനുള്ള ആദ്യ ചുവടുവെപ്പായാണ് പ്രമേയം പാസ്സായതിനെ വിലയിരുത്തുന്നത്. ലോകം പലസ്തീൻ ജനതക്കൊപ്പമാണ് നിലകൊള്ളുന്നതെന്ന് പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ് പ്രതികരിച്ചു. ഐക്യരാഷ്ട്ര സഭയിൽ സ്ഥിരാംഗത്വത്തിനായുള്ള ശ്രമങ്ങൾ തുടരും.
പലസ്തീൻ ജനതയുടെ അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും ഒപ്പമാണ് ലോകജനത നിലകൊള്ളുന്നത് എന്നതിന് തെളിവാണ് പ്രമേയം വലിയ ഭൂരിപക്ഷത്തിൽ പാസ്സായത്. ഇസ്രായേൽ അധിനിവേശത്തിന് എതിരാണ് ലോകമെന്നും അദ്ദേഹം പറഞ്ഞു.