Begin typing your search...

ഒമാനിൽ താരമായി ' മത്തി ' ; വിലയിൽ വൻ കുറവ്

ഒമാനിൽ താരമായി  മത്തി  ; വിലയിൽ വൻ കുറവ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഒമാനില്‍ ഇപ്പോൾ 'മത്തി'യാണ് താരം. മത്തി പ്രേമികൾക്ക് ഇനി കുറഞ്ഞ വിലയിൽ യഥേഷ്ടം മത്തി വാങ്ങാം. ഔദ്യോഗികമായി സീസണ്‍ ആരംഭിച്ചതോടെ വിപണിയിലെ മത്തി ക്ഷാമവും അവസാനിച്ചു.

ലഭ്യത കൂടിയതോടെ വിലയും ഗണ്യമായി കുറയും. ഏപ്രില്‍ വരെയാണ് ദോഫാര്‍ തീരത്ത് മത്തിയുടെ സീസണ്‍. പടിഞ്ഞാറ് റയ്‌സൂത്തിനും കിഴക്ക് മിര്‍മാത്തിനും ഇടയിലാണ് ഇക്കാലയളവില്‍ മത്തിയുടെ കൂറ്റൻ ചാകര കാണാൻ കഴിയുക.

ഒമാൻ മത്തിക്ക് ഒമാനിൽ മാത്രമല്ല കേരളത്തിലും ഇഷ്ടക്കാർ ഏറെയുണ്ട്. മത്തി സീസൺ തുടങ്ങിയതോടെ വരും നാളിൽ കേരളത്തിലേക്കും കൂടുതൽ ഒമാൻ മത്തിയെത്തും. മത്തി വറുത്തും പൊരിച്ചും കറി വെച്ചും ഇഷ്ടം പോലെ കഴിക്കാം. വേണമെങ്കിൽ ഉണക്കിയും സൂക്ഷിക്കാം.

കടലിനുള്ളിൽ മത്തി കൂട്ടത്തെ കണ്ടെത്തുക, വലയിലാക്കുക, കരയിലെത്തിച്ച് മീൻ വാഹനങ്ങളിലേക്ക് മാറ്റുക എന്നിങ്ങനെ അനവധി ഘട്ടങ്ങളിലൂടെയാണ് മീൻപിടിത്തം എന്നതിനാൽ മത്തി സീസണിൽ നല്ല തോതിൽ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുന്നുണ്ട്. മീൻപിടിത്തം മുതൽ വിപണനം വരെയുളള പ്രക്രിയകളിൽ യുവാക്കൾക്ക് തൊഴിൽ ലഭ്യതയും ഉറപ്പാക്കിയാണ് സീസൺ സജീവമാകുന്നത്. മത്തിക്കൂട്ടത്തെ വലയിലാക്കുന്നതു മുതൽ വിൽപന വരെയുള്ള കാര്യങ്ങൾക്ക് നേതൃത്വം നൽകാൻ ഒരാളുണ്ടാകും. മീൻപിടിത്ത ബോട്ടിൽ 20 മുതല്‍ 30 പേർ വരെയുണ്ടാകും.

മത്തി മനുഷ്യർക്ക് മാത്രമല്ല ഭക്ഷണമായി മാറുന്നത്. വ്യത്യസ്ത ഇനം ജീവികൾക്ക് തയാറാക്കുന്ന ഭക്ഷണത്തിൽ മത്തി ഉണക്കിയതും ഉപയോഗിക്കുന്നുണ്ട്. കന്നുകാലികൾക്ക് നൽകുന്ന പ്രോട്ടീനിലും മത്തി ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തിലുള്ള പ്രോട്ടീൻ കൂടുതൽ പാൽ ലഭിക്കാൻ സഹായിക്കുന്നതിനാൽ കന്നുകാലി വളർത്തൽ മേഖലയിലുള്ളവർക്കും സീസൺ വളരെയധികം പ്രയോജനം ചെയ്യും. മീൻ വിപണിയുടെ വളർച്ചയ്ക്കും സീസൺ ഗണ്യമായ സംഭാവന നൽകുന്നുണ്ട്.

WEB DESK
Next Story
Share it