ഒമാനിലെ പ്രധാന ഫുട്ബാൾ മത്സരങ്ങൾ ഇനി ഫിഫ പ്ലസ് പ്ലാറ്റ്ഫോമിൽ കാണാം
ഒമാനിൽ നടക്കുന്ന സുപ്രധാന ഫുട്ബാൾ മത്സരങ്ങൾ ഇനി ഫിഫ പ്ലസ് പ്ലാറ്റ്ഫോമിൽ സൗജന്യമായി കാണാവുന്നതാണെന്ന് ഒമാൻ ഫുട്ബാൾ അസോസിയേഷൻ (ഒ.എഫ്.എ) അറിയിച്ചു. ഒമാനിലെ ഒന്നാം ഡിവിഷൻ മത്സരങ്ങൾ, എം.ജി കപ്പ്, സുൽത്താൻ കപ്പിൻറെ ഫൈനൽ മത്സരങ്ങൾ തുടങ്ങിയവയാണ് ഫുട്ബാൾ ആരാധകർക്ക് ഫിഫ ഫ്‌ലാറ്റ്‌ഫോമിലൂടെ ആസ്വദിക്കാനാവുക. വരുംദിവസങ്ങൾ കൂടുതൽ മത്സരങ്ങൾ കാണിക്കാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ഒ.എഫ്.എ അറിയിച്ചു.
ലോകത്തിന്റെ വിവിധ കോണുകളിൽനിന്ന് തത്സമയ മത്സരങ്ങൾ കാണാനുള്ള അവസരം നൽകുന്നതിനായി 2022 അവസാനത്തോടെയാണ് ഫിഫ 'ഫിഫ പ്ലാറ്റ്‌ഫോം' ആരംഭിച്ചത്. ഇന്ററാക്ടീവ് ഗെയിമുകൾ, വിവിധ ടൂർണമെൻറുകളെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ തുടങ്ങിയവയും ഈ ഫ്‌ലാറ്റ്‌ഫോമിലൂടെ ലഭ്യമാകുന്നുണ്ട്. കഴിഞ്ഞവർഷം ഡിസംബർ അവസാനത്തെ കണക്കുപ്രകാരം 263 ദശലക്ഷം ആളുകളാണ് ഫിഫ പ്ലസ് പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത്.