Begin typing your search...

ന്യൂ​ന​മ​ർ​ദം; ഒമാനിൽ നാ​ളെ മു​ത​ൽ വീ​ണ്ടും മ​ഴ

ന്യൂ​ന​മ​ർ​ദം; ഒമാനിൽ നാ​ളെ മു​ത​ൽ വീ​ണ്ടും മ​ഴ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ന്യൂനമർദത്തിൻറെ ഭാഗമായി രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ചവരെ കാറ്റിനും മഴക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആലിപ്പഴവും വർഷിക്കും. വാദികൾ നിറഞ്ഞൊഴുകും. ബുറൈമി, വടക്ക്-തെക്ക് ബാത്തിന, ദാഹിറ, മസ്‌കത്ത്, ദാഖിലിയ, തെക്ക്-വടക്ക് ശർഖിയ, മുസന്ദം എന്നീ ഗവർണറേറ്റുകളിലാണ് മഴ പ്രതീക്ഷിക്കുന്നത്.

ചൊവ്വാഴ്ച ബുറൈമി, തെക്ക്-വടക്ക് ബാത്തിന, ദാഹിറ, മസ്‌കത്ത്, ദാഖിലിയ, വടക്ക്-തെക്ക് ശർഖിയ, മുസന്ദം ഗവർണറേറ്റുകളിലെ വിവിധ ഇടങ്ങളിൽ 10മുതൽ 30 മില്ലിമീറ്റർവരെ മഴ ലഭിച്ചേക്കുമെന്ന് മുന്നറിയിപ്പിൽ പറയുന്നു. മണിക്കൂറിൽ 27മുതൽ 64 കി.മീറ്റർ വേഗതയിലായിരിക്കും കാറ്റുവീശുക. ബുധനാഴ്ച അൽഹജർ പർവ്വത നിരകളിലും അവയുടെ സമീപ പ്രദേശങ്ങളിലും അഞ്ച്മുതൽ 20 മില്ലിമീറ്റർവരെ മഴ പെയ്‌തേക്കും.

ഇത് ഒമാൻ കടലിൻറെ തീര പ്രദേശങ്ങളിലേക്കും വ്യാപിച്ചേക്കും. വ്യാഴാഴ്ച വിവിധ ഇടങ്ങളിലായി അഞ്ച്മുതൽ 15 മില്ലിമീറ്റർവരെ മഴയും മണിക്കൂറിൽ 27മുതൽ 64 കീ.മീറ്റർ വേഗതയിൽ കാറ്റും വീശിയേക്കും. മഴയുടെ പശ്ചാതലത്തിൽ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി ആവശ്യപ്പെട്ടു.

WEB DESK
Next Story
Share it