Begin typing your search...

ന്യൂന മർദം ; ഒമാനിൽ ഇന്ന് ഉച്ചമുതൽ മഴയ്ക്ക് സാധ്യത , സ്കൂളുകൾക്ക് വിദൂര പഠനം

ന്യൂന മർദം ; ഒമാനിൽ ഇന്ന് ഉച്ചമുതൽ മഴയ്ക്ക് സാധ്യത , സ്കൂളുകൾക്ക് വിദൂര പഠനം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ന്യൂനമർദം രൂപപെടുന്നതിന്‍റെ ഭാഗമായുള്ള കനത്ത മഴ മുന്നറയിപ്പ് പശ്​ചാതലത്തിൽ അൽവുസത ഒഴികെയുള്ള എല്ലാ ഗവർണറേറ്റിലേയും സ്വകാര്യ, വിദേശ സ്കൂളുകളിൽ വ്യാഴാഴ്ച ഓൺലൈൻ സംവിധാനത്തിലൂടെയായിരിക്കും പഠനമെന്ന്​ അധികൃതർ അറിയിച്ചു. ന്യൂന മർദ്ദത്തിന്‍റെ ആഘാതം വ്യാഴാഴ്ച ഉച്ചയോടെ ആരംഭിക്കുമെന്ന്​ സിവിൽ ഏവിയേഷൻ അതോറിറ്റിയിലെ (സി.എ.എ) ഫോർകാസ്റ്റ് ആൻഡ് എർലി വാണിങ്​ സിസ്റ്റം ഡിപ്പാർട്ട്‌മെൻറ്​ ഡയറക്ടർ നാസർ ബിൻ സഈദ് അൽ ഇസ്മായിലി പറഞ്ഞു. ബുറൈമി, ദാഹിറ, തെക്കൻ ബാത്തിന, ദാഖിലിയ, മസ്‌കത്ത്​, വടക്കൻ ശർഖിയ എന്നീ ഗവർണറേറ്റുകളിലായിരിക്കും കാലാവസ്ഥയുടെ ആഘാതം കേന്ദ്രീകരിക്കുക. വടക്കൻ ഗവർണറേറ്റുകളുടെ മറ്റു ഭാഗങ്ങളിലും ആഘാതം ഉണ്ടാകും. 20മുതൽ 80 മില്ലീമീറ്റർവരെ മഴ ലഭിച്ചേക്കും. വെള്ളിയാഴ്ച വരെ മഴ തുടരും, പ്രത്യേകിച്ച് തെക്ക്​-വടക്ക്​ ശർഖിയ, അൽ വുസ്ത, ഹജർ പർവതനിരകൾ, ദോഫാർ ഗവർണറേറ്റ് എന്നിവിടങ്ങളിലെ പർവതപ്രദേശങ്ങളിൽ.

വിവിധ പ്രദേശങ്ങളിൽ പ്രതീക്ഷിക്കുന്ന മഴയുടെ അളവുകൾ:

ദോഫാർ, ദാഖിലയ, തെക്കൻ ശർഖിയ, തെക്കൻ ബാത്തിന (20- 80 മില്ലിമീറ്റർ)

മസ്‌കത്ത്​, വടക്കൻ ബാത്തിന (20 -60 മില്ലിമീറ്റർ)

മുസന്ദം (5- 60 മില്ലിമീറ്റർ )

തെക്കൻ ശർഖിയ, അൽ വുസ്ത (5 -20 മില്ലിമീറ്റർ)

WEB DESK
Next Story
Share it