Begin typing your search...
ഖരീഫ് സീസൺ ; മുന്നൊരുക്കം നടത്തി അൽ വുസ്ത ഗവർണറേറ്റ്
ഒമാനിലെ ഖരീഫ് സീസണിന്റെ ഭാഗമായി മുന്നൊരുക്കങ്ങൾ നടത്തി അൽ വുസ്ത ഗവർണറേറ്റ്. ആദം-തുംറൈത് റോഡ്, സിനാവ്-ദുകം-ഹാസിക് റോഡ്, അൽ അഷ്ഖറ-മാഹൂത്ത് റോഡ്, മകഹൂത്ത്-അൽ സമൈം തുടങ്ങിയ ദോഫാർ ഗവർണറേറ്റിലേക്കുള്ള റോഡുകളിൽനിന്ന് മണൽ കൂനകൾ നീക്കം ചെയ്യുന്നതിലാണ് തങ്ങളുടെ വകുപ്പ് ഏർപ്പെട്ടിരിക്കുന്നതെന്ന് അൽവുസ്ത ഗവർണറേറ്റിലെ റോഡ്സ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ബഖിത് സലിം അൽ അവായിദ് പറഞ്ഞു.
ഹൈമവിലായത്തിലെ റോഡ് ലിങ്കുകളുടെ നടത്തിപ്പിനായി വകുപ്പ് ടെൻഡർ നൽകിയതായും അൽ അവായിദ് കൂട്ടിച്ചേർത്തു.
Next Story