Begin typing your search...

സഹകരണം ശക്തിപ്പെടുത്താൻ ഇറാഖും ഒമാനും ; സംയുക്ത സമിതി യോഗം ബാഗ്ദാദിൽ നടന്നു

സഹകരണം ശക്തിപ്പെടുത്താൻ ഇറാഖും ഒമാനും ; സംയുക്ത സമിതി യോഗം ബാഗ്ദാദിൽ നടന്നു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഒ​മാ​ൻ-​ഇ​റാ​ഖ് സം​യു​ക്ത സ​മി​തി​യു​ടെ ഒ​മ്പ​താ​മ​ത് യോ​ഗം ക​ഴി​ഞ്ഞ ദി​വ​സം ബാ​ഗ്ദാ​ദി​ൽ ന​ട​ന്നു. വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ബി​ൻ ഹ​മ​ദ് അ​ൽ ബു​സൈ​ദി, ഇ​റാ​ഖ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ഡോ.​ഫു​ആ​ദ് ഹു​സൈ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു യോ​ഗം. ഒ​മാ​നി-​ഇ​റാ​ഖ് ബ​ന്ധം ച​രി​ത്ര​ത്തി​ൽ ആ​ഴ​ത്തി​ൽ വേ​രൂ​ന്നി​യ​താ​ണെ​ന്ന് യോ​ഗ​ത്തി​നി​ടെ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ സ​യ്യി​ദ് ബ​ദ​ർ പ​റ​ഞ്ഞു.

സ​മ്പ​ദ്‌​വ്യ​വ​സ്ഥ, വ്യാ​പാ​രം, സാം​സ്‌​കാ​രി​കം, വി​നോ​ദ​സ​ഞ്ചാ​രം എ​ന്നീ മേ​ഖ​ല​ക​ളി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും അ​ഭി​ലാ​ഷ​ങ്ങ​ൾ സാ​ക്ഷാ​ത്ക​രി​ക്കു​ന്ന വി​ധ​ത്തി​ൽ സ​ഹ​ക​ര​ണ​ത്തി​നു​ള്ള പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​ൻ ഒ​മാ​ന്‍റെ താ​ൽ​പ​ര്യം സ​യ്യി​ദ് ബ​ദ​ർ പ്ര​ക​ടി​പ്പി​ച്ചു. അ​റ​ബ്, പ്രാ​ദേ​ശി​ക ആ​ശ​ങ്ക​ക​ൾ, പ്ര​ത്യേ​കി​ച്ച് പ​ല​സ്തീ​ൻ പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ൽ ഇ​റാ​ഖി​ന്‍റെ സ​ജീ​വ പ​ങ്കി​നെ​യും സ​യ്യി​ദ് ബ​ദ​ർ അ​ഭി​ന​ന്ദി​ച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ, സം​യു​ക്ത സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ​യും ക്രി​യാ​ത്മ​ക സം​ഭാ​ഷ​ണ​ത്തി​ലൂ​ടെ​യും മേ​ഖ​ല​യി​ൽ സു​ര​ക്ഷ​യും സ്ഥി​ര​ത​യും കൈ​വ​രി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം അ​ദ്ദേ​ഹം ഊ​ന്നി​പ്പ​റ​ഞ്ഞു.

അ​റ​ബ്, പ്രാ​ദേ​ശി​ക വി​ഷ​യ​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​തി​ൽ സു​ൽ​ത്താ​നേ​റ്റി​ന്‍റെ ക്രി​യാ​ത്മ​ക​മാ​യ പ​ങ്കി​നെ ഡോ.​ഫു​ആ​ദ് ഹു​സൈ​ൻ അ​ടി​വ​ര​യി​ട്ടു. ഒ​മാ​നു​മാ​യു​ള്ള സ​ഹ​ക​ര​ണ​ത്തി​ന്‍റെ ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള ഇ​റാ​ഖി​ന്‍റെ താ​ൽ​പ​ര്യം അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ചു. യോ​ഗ​ത്തി​ൽ രാ​ഷ്ട്രീ​യ​വും ന​യ​ത​ന്ത്ര​പ​ര​വു​മാ​യ സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ര​ണ്ട് ധാ​ര​ണാ​പ​ത്ര​ങ്ങ​ൾ ഇ​രു​പ​ക്ഷ​വും ഒ​പ്പു​വെ​ച്ചു.

WEB DESK
Next Story
Share it