Begin typing your search...

ഖാസാഈൻ ഇക്കണോമിക് സിറ്റിയിൽ തൊഴിലാളികൾക്കായി സംയോജിത ഗ്രാമം

ഖാസാഈൻ ഇക്കണോമിക് സിറ്റിയിൽ തൊഴിലാളികൾക്കായി സംയോജിത ഗ്രാമം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​​ണ​റേ​റ്റി​ൽ ജൂ​ലൈ 26ന് ​തു​റ​ക്കു​ന്ന ഖ​സാ​ഈ​ൻ ഇ​ക്ക​ണോ​മി​ക് സി​റ്റി​യി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി സം​യോ​ജി​ത ഗ്രാ​മ​വും. ജീ​വ​ന​ക്കാ​ർ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും ജീ​വി​ത​വും ആ​ശ്വാ​സ​വും ന​ൽ​കു​ന്ന ഉ​യ​ർ​ന്ന സ​വി​ശേ​ഷ​ത​ക​ളോ​ടെ രൂ​പ​ക​ൽ​പ​ന ചെ​യ്ത പാ​ർ​പ്പി​ട സ​മു​ച്ച​യ​ങ്ങ​ളാ​ണ് ‘അ​ൽ മ​സ്‌​കാ​ൻ’വി​ല്ലേ​​ജെ​ന്ന്​ ​ഖ​സാ​ഈ​ൻ ഇ​ക്ക​ണോ​മി​ക് സി​റ്റി സി.​ഇ.​ഒ എ​ൻ​ജി​നീ​യ​ർ സ​ലേം ബി​ൻ സു​ലൈ​മാ​ൻ അ​ൽ ദ​ഹ്‌​ലി പ​റ​ഞ്ഞു.

തൊ​ഴി​ലാ​ളി​ക​ളു​ടെ പാ​ർ​പ്പി​ട സ​മു​ച്ച​യ​ങ്ങ​ൾ 25,000 ച​തു​ര​ശ്ര മീ​റ്റ​ർ സ്ഥ​ല​ത്താ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. 35,000 ച​തു​ര​ശ്ര മീ​റ്റ​ർ സ്ഥ​ല​ത്ത് സം​യോ​ജി​ത സേ​വ​ന സ​മു​ച്ച​യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്​. തൊ​ഴി​ലാ​ളി​ക​ളു​ടെ പാ​ർ​പ്പി​ട ഗ്രാ​മ​ത്തി​ൽ അ​യ്യാ​യി​ര​ത്തി​ല​ധി​കം ജീ​വ​ന​ക്കാ​രെ ഉ​ൾ​ക്കൊ​ള്ളാ​ൻ ശേ​ഷി​യു​ണ്ട്. ഷോ​പ്പി​ങ്​ സ്റ്റോ​റു​ക​ൾ, റ​സ്റ്റ​റ​ന്റു​ക​ൾ, ബാ​ങ്കു​ക​ൾ, ജി​മ്മു​ക​ൾ, സ്പോ​ർ​ട്സ് ഫീ​ൽ​ഡു​ക​ൾ, പ​ള്ളി, ക്ലി​നി​ക്കു​ക​ൾ തു​ട​ങ്ങി​യ സം​യോ​ജി​ത സേ​വ​ന​ങ്ങ​ളും മ​റ്റു സൗ​ക​ര്യ​ങ്ങ​ളും ന​ൽ​കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ദ​ഹ്​​ലി പ​റ​ഞ്ഞു.

ഫു​ഡ് സി​റ്റി, പ​ച്ച​ക്ക​റി​ക​ൾ​ക്കും പ​ഴ​ങ്ങ​ൾ​ക്കു​മാ​യി സെ​ല്ല​ൽ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ്, ഖ​സാ​ഈ​ൻ ലാ​ൻ​ഡ് പോ​ർ​ട്ട്, ഖ​സാ​ഈ​ൻ ലോ​ജി​സ്റ്റി​ക്സ് സെൻറ​ർ, മെ​ഡി​ക്ക​ൽ സി​റ്റി തു​ട​ങ്ങി ത​ന്ത്ര​പ്ര​ധാ​ന​മാ​യ നി​ര​വ​ധി പ​ദ്ധ​തി​ക​ളു​ടെ ന​ടു​വി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ളു​ടെ പാ​ർ​പ്പി​ട ഗ്രാ​മ​വും ഒ​രു​ക്കി​യി​ട്ടു​ള്ള​ത്​ എ​ന്ന​ത്​ ​ശ്ര​ദ്ധേ​യ​മാ​ണ്.

WEB DESK
Next Story
Share it