വ്യവസായശാലകൾ തങ്ങളുടെ വിവരങ്ങൾ മന്ത്രാലയത്തിൽ ധരിപ്പിക്കണമെന്ന് MOCIIP
ഒമാനിൽ 2023 ഏപ്രിൽ 9 മുതൽ ഓഗസ്റ്റ് 3 വരെയുള്ള കാലയളവിൽ നടന്ന വന്നിരുന്ന ഇൻഡസ്ട്രിയൽ സർവേയിൽ തങ്ങളുടെ വിവരങ്ങൾ നൽകാതിരുന്ന വ്യവസായശാലകൾ തങ്ങളുടെ വിവരങ്ങൾ മന്ത്രാലയത്തിൽ ധരിപ്പിക്കണമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ (MOCIIP) അറിയിച്ചു.
ഇത്തരം സ്ഥാപനങ്ങൾ നിയമനടപടികൾ ഒഴിവാക്കുന്നതിനായി എത്രയും വേഗം തങ്ങളുടെ വിവരങ്ങൾ മന്ത്രാലയത്തിൽ ധരിപ്പിക്കേണ്ടതും, തങ്ങളുടെ സ്റ്റാറ്റസ് പുതുക്കേണ്ടതുമാണ്. ഒമാനിലെ ഇൻഡസ്ട്രിയൽ സോണുകൾ, പോർട്ടുകൾ, ഫ്രീസോണുകൾ മുതലായ ഇടങ്ങളിൽ പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങൾക്ക് ഈ അറിയിപ്പ് ബാധകമാണ്.
ഇത്തരം സ്ഥാപനങ്ങൾ MOCIIP ഹെഡ്ക്വർട്ടേഴ്‌സിൽ പ്രവർത്തിക്കുന്ന ഇമ്പ്‌ലിമെൻറ്റേഷൻ ആൻഡ് ഇവാലുവേഷൻ ഓഫ് ദി ഇൻഡസ്ട്രിയൽ സ്ട്രാറ്റജി വകുപ്പിലോ, അതാത് ഗവർണറേറ്റുകളിലെ മന്ത്രാലയത്തിന്റെ ഡയറക്ടറേറ്റുകളിലോ 2023 ഓഗസ്റ്റ് 6 മുതൽ ഓഗസ്റ്റ് 17 വരെയുള്ള കാലയളവിൽ നേരിട്ടെത്തി ഈ സ്റ്റാറ്റസ് രേഖകൾ ശരിപ്പെടുത്തേണ്ടതാണ്. ഇതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ندعو كافة المنشآت الصناعية التي لم تقدم بياناتها خلال أعمال المسح الصناعي خلال الفترة 9 أبريل وحتى 3 أغسطس 2023م بضرورة مراجعة دائرة تنفيذ وتقييم الاستراتيجية الصناعية بديوان عام الوزارة أو المديريات والإدارات التابعة بمختلف المحافظات لتوفيق أوضاعها. pic.twitter.com/a1Uo5C06Xg
— وزارة التجارة والصناعة وترويج الاستثمار - عُمان (@Tejarah_om) August 6, 2023