Begin typing your search...

ഇന്ത്യൻ എംബസി കോൺസുലാർ ക്യാമ്പ് ഈ മാസം 22 ന് സലാലയിൽ

ഇന്ത്യൻ എംബസി കോൺസുലാർ ക്യാമ്പ് ഈ മാസം 22 ന് സലാലയിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മസ്കത്ത്​ ഇന്ത്യൻ എംബസിയുടെ കോൺസുലാർ ക്യാമ്പ്​ സലാലയിൽ ഡിസംബർ 22ന്​ നടക്കുമെന്ന്​ അധികൃതർ അറിയിച്ചു. രാവിലെ എട്ട്​ മുതൽ വൈകീട്ട്​ 3.30വരെ സലാലയിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് പരിസരത്തായിരിക്കും ക്യാമ്പ്​.

കമ്മ്യൂണിറ്റി വെൽഫെയർ സേവനങ്ങൾ, പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങളും മറ്റും ക്യാമ്പിൽ ലഭ്യമാകും. സലാലയിലും സമീപ പ്രദേശങ്ങളിലുമുള്ള ഇന്ത്യൻ പൗരന്മാർക്ക് മുൻകൂട്ടി ബുക്ക്​ ചെയ്യാതെതന്നെ ക്യാമ്പിൽ പ​ങ്കെടുക്കാം.

ക്യാമ്പിലെ വെൽഫെയർ ഓഫിസറോട് തൊഴിൽ പരാതികളും ഉന്നയിക്കാം. വിവരങ്ങൾക്ക്: 98282270, 91491027, 23235600.

WEB DESK
Next Story
Share it