Begin typing your search...
ഇന്ത്യൻ സ്ഥാനപതി ഔഖാഫ്, മതകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് ഒമാൻ ഔഖാഫ്, മതകാര്യ മന്ത്രി ഡോ. മുഹമ്മദ് ബിൻ സഈദ് അൽ മഅ്മരിയുമായി കൂടിക്കാഴ്ച നടത്തി. മന്ത്രാലയം ഓഫിസിൽ അംബാസഡർക്ക് ഊഷ്മളമായ സ്വീകരണമാണ് നൽകിയത്.
മതകാര്യ മേഖലയിലെ സഹകരണവും പൊതുതാൽപര്യ വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു. കൂടിക്കാഴ്ചയിൽ ഔഖാഫ്, മതകാര്യ മന്ത്രാലയത്തിലെയും ഇന്ത്യൻ എംബസിയിലെയും ഉന്നതതല ഉദ്യോഗസ്ഥർ പങ്കെടുത്തു.
Next Story