Begin typing your search...

ഒമാനിൽ മുൻ വർഷത്തെ അപേക്ഷിച്ച് ഈ വർഷം റമദാനിൽ വാഹനാപകടങ്ങളിൽ കുറവ്

ഒമാനിൽ മുൻ വർഷത്തെ അപേക്ഷിച്ച് ഈ വർഷം റമദാനിൽ വാഹനാപകടങ്ങളിൽ കുറവ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ​അ​പേ​ക്ഷി​ച്ച്​ ഈ ​വ​ർ​ഷം റ​മ​ദാ​നി​ലെ ആ​ദ്യ പ​ത്ത് ദി​വ​സ​ങ്ങ​ളി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ, പ​രി​ക്കു​ക​ൾ, മ​ര​ണ​ങ്ങ​ൾ എ​ന്നി​വ​യി​ൽ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​യ​താ​യി ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

അ​പ​ക​ട​ങ്ങ​ളി​ൽ 35 ശ​ത​മാ​ന​വും മ​ര​ണ​ങ്ങ​ളി​ൽ 46 ശ​ത​മാ​ന​വും പ​രി​ക്കു​ക​ളി​ൽ 33 ശ​ത​മാ​ന​ത്തി​ന്‍റെ​യും കു​റ​വാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന്​ ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്മെൻറ് പു​റ​ത്തു​വി​ട്ട സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

റ​മ​ദാ​നി​ൽ റോ​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​നും സു​ഗ​മ​മാ​യ ഗ​താ​ഗ​തം ഉ​റ​പ്പാ​ക്കു​ന്ന​തി​നും സ​മൂ​ഹ​ത്തി​ലെ എ​ല്ലാ അം​ഗ​ങ്ങ​ൾ​ക്കും കൂ​ട്ടാ​യ ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്ന്​ ട്രാ​ഫി​ക് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ബ്രി​ഗേ​ഡി​യ​ർ എ​ൻ​ജി​നീ​യ​ർ അ​ലി ബി​ൻ സു​ലാ​യം അ​ൽ ഫ​ലാ​ഹി പ​റ​ഞ്ഞു.

റ​മ​ദാ​ൻ മാ​സ​ത്തി​ലെ തി​ര​ക്ക് വ​ർ​ധി​ച്ച ഷോ​പ്പി​ങ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഇ​ഫ്താ​റി​നാ​യി കു​ടും​ബ​ങ്ങ​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ഒ​ത്തു​ചേ​ര​ലു​ക​ളും നോ​മ്പ്​ തു​റ​ക്കു​ന്ന​തി​നാ​യി വീ​ട്ടി​ലേ​ക്ക്​ എ​ത്തി​​ച്ചേ​രാ​നു​ള്ള തി​ടു​ക്ക​വു​മാ​ണ് വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മാ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​മി​ത വേ​ഗം, അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വി​ങ്, വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ൾ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​ത്, തെ​റ്റാ​യ ഓ​വ​ർ​ടേ​ക്കി​ങ്, അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്ക​ൽ തു​ട​ങ്ങി​യ​വ​യാ​ണ്​ റ​മ​ദാ​നി​ലെ ആ​ദ്യ പ​ത്ത്​ ദി​ന​ങ്ങ​ളി​ൽ നി​രീ​ക്ഷി​ക്ക​പ്പെ​ട്ട തെ​റ്റാ​യ പെ​രു​മാ​റ്റ​ങ്ങ​ളെ​ന്ന്​ ആ​ർ.​ഒ.​പി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

WEB DESK
Next Story
Share it