Begin typing your search...
മസ്കത്തിൽ നിന്ന് അനധികൃത സൈനിക വസ്ത്രങ്ങൾ പിടികൂടി
അനധികൃത സൈനിക വസ്ത്രങ്ങൾ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) പിടിച്ചെടുത്തു. മസ്കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിലെ ഒരു വാണിജ്യ സ്ഥാപനത്തിൽ നിന്നാണ് 520 വസ്ത്രങ്ങൾ പിടിച്ചെടുത്തത്. അധികൃതർ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ഇതനുസരിച്ച് അതോറിറ്റി നിയമലംഘന റിപ്പോർട്ട് നൽകുകയും നിരോധിത വസ്ത്രങ്ങൾ കണ്ടുകെട്ടുകയും ചെയ്യുകയായിരുന്നു. നിയമലംഘകർക്കെതിരെ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
Next Story