ഒമാനിൽ കനത്ത മഴ തുടരുന്നു; വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ
ഒമാനിൽ കനത്ത മഴ തുടരുന്നു. പല വാദികൾ നിറഞ്ഞൊഴുകി കൊണ്ടിരിക്കുകയാണ്. എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. കാറ്റും മിന്നലും എല്ലാം ഉണ്ട്. ആലിപ്പഴവും വർഷിച്ചു. അധികൃതർ നൽകുന്ന മുന്നറിയിപ്പ് എല്ലാവരും പാലിക്കണം. ജഅലാൻ ബനീ ബൂ അലി, ഖാബൂറ, യങ്കൽ, സുഹാർ, അവാബി, സുവൈഖ്, , ആമിറാത്ത്, ഖുറിയാത്ത് നഖൽ, ഇബ്രി, സമാഇൽ, റുസ്താഖ്, ഇസ്‌കി തുടങ്ങിയ പ്രദേശങ്ങളിൽ ആണ് കഴിഞ്ഞ ദിവസം നല്ല മഴ ലഭിച്ചത്.
കഴിഞ്ഞ ദിവസം പാറയിടിഞ്ഞ് വീണ് അപകടം സംഭവിച്ചിരുന്നു. അമീറാത്ത്-ഖുറിയത്ത് റോഡിലായിരുന്നു പാറ ഇടിഞ്ഞ് വീണത്. എന്നാൽ ആർക്കും അപകടം ഒന്നും സംഭവിച്ചിട്ടില്ല. പ്രദേശത്ത് ഗതാഗത തടസ്സം ഉണ്ടായി. പിന്നീട് ഗതാഗതം പുനഃസ്ഥാപിച്ചു. രണ്ട് വാഹനങ്ങൾക്കാണ് അപകടത്തിൽ പരിക്കേറ്റത്. നല്ല ശക്തിയിൽ ആണ് മഴപെയ്യുന്നത്. വിവിധ ഗവർണറേറ്റുകളിൽ ചെവ്വാഴ്ചവരെ മഴ ഉണ്ടായിരിക്കും എന്നാണ് അധികൃതർ നൽക്കുന്ന മുന്നറിയിപ്പ്. ഇടിക്കും മിന്നലിനും വരെ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ഹാജർ പർവതനിരകളിലും സമീപ പ്രദേശങ്ങളിലും മസ്‌കത്ത്, ദോഫാർ, അൽ വുസ്ത തെക്ക്-വടക്ക് ശർഖിയ ഗവർണറേറ്റുകളിലുമായിരിക്കും മഴ പെയ്യുക.
കഴിഞ്ഞ ദിവസം ആയിരുന്നു കനത്ത മഴയെത്തുടർന്ന് മസ്‌കത്ത് ഗവർണറേറ്റിലെ റോഡിൽ പാറയിടിച്ചിൽ സംഭവിച്ചത്. രണ്ട് വാഹനങ്ങൾക്ക് ആണ് ഇതിൽ കേടുപാടുകൾ സംഭവിച്ചത്. വാഹന യാത്രക്കാർക്കാർക്ക് അപകടം ഒന്നും സംഭവിച്ചില്ല. ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ഇവിടെ സേവനത്തിനായി എത്തിയിരുന്നു. ഇവർ പുറത്തിറക്കിയ പ്രസ്ഥാവനയിൽ ആണ് ആർക്കും അപകടം സംഭവിച്ചിട്ടില്ലെന്ന് കാര്യം പറയുന്നത്. ന്യൂനമർദത്തെ തുടർന്നാണ് ഒമാനിൽ എല്ലാ ഇടത്തും മഴ പെയ്യുന്നത്. വാഹനയാത്രക്കാർ ആണ് വലിയ ദുരിതത്തിൽ ആയിരിക്കുന്നത്.
هطول #أمطار على عدد من ولايات محافظة #جنوب_الباطنة
— وكالة الأنباء العمانية (@OmanNewsAgency) April 10, 2023
https://t.co/bYR0jIlXMj#العمانية pic.twitter.com/TDkJCQcUFe