Begin typing your search...

ഒമാനിൽ കനത്ത മഴ; സ്കൂളുകൾക്കും കോളജുകൾക്കും അവധി

ഒമാനിൽ കനത്ത മഴ; സ്കൂളുകൾക്കും കോളജുകൾക്കും അവധി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഒമാനില്‍ കനത്ത മഴയെ തുടർന്ന് വാദികള്‍ നിറഞ്ഞൊഴുകി. ചില റോഡുകളില്‍ വെള്ളം കയറിയതിനാല്‍ ഗതാഗതം തടസ്സപ്പെട്ടു. മുസന്ദം, ബുറൈമി, വടക്കന്‍ ബാത്തിന, ദാഹിറ, മസ്കത്ത് എന്നീ ഗവര്‍ണറേറ്റുകളുടെ ചില ഭാഗങ്ങളിലാണ് ശനിയാഴ്ച രാവിലെ മുതല്‍ മഴ ലഭിച്ചത്. വൈകുന്നേരത്തോടെ മഴ ദാഖിലിയ, തെക്കന്‍ ബാത്തിന, തെക്ക-വടക്ക് ശര്‍ഖിയ എന്നീ ഗവര്‍ണറേറ്റുകളിലേക്കും വ്യാപിക്കുകയായിരുന്നു.

ഞാ​യ​റാ​ഴ്ച​യും ക​ന​ത്ത മ​ഴ തു​ട​രു​മെ​ന്നാ​ണ്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റിയുടെ അറിയിപ്പ്. ഇന്ന് ബു​റൈ​മി, തെ​ക്ക്​-​വ​ട​ക്ക്​ ബാ​ത്തി​ന, ദാ​ഹി​റ, ദാ​ഖി​ലി​യ, വ​ട​ക്ക്​-​തെ​ക്ക്​ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ 30 മു​ത​ൽ 50 മി.​മീ​റ്റ​ർ വ​രെ മ​ഴ ല​ഭി​ച്ചേ​ക്കുമെന്നാണ് അറിയിപ്പില്‍ പറയുന്നത്. മ​ണി​ക്കൂ​റി​ൽ 27 മു​ത​ൽ 46 കി.​മീ​റ്റ​ർ വേ​ഗ​ത്തി​ൽ കാ​റ്റ്​ വീ​ശു​ക​യും ചെ​യ്യും. വേണ്ട മു​ൻ​ക​രു​ത​ൽ എ​ടു​ക്ക​ണ​മെ​ന്നും വാ​ദി​ക​ൾ മു​റി​ച്ചു​​ ക​ട​ക്ക​രു​തെ​ന്നും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ​ നി​ന്ന്​ വിട്ടു നില്‍ക്കണമെന്നും സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

അതേസമയം പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന്​ ഒമാനിലെ എ​ട്ട്​ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ വൊ​ക്കേ​ഷ​ന​ൽ കോ​ള​ജു​ക​ൾ​ക്ക്​ ഞാ​യ​റാ​ഴ്ച അ​വ​ധി​യാ​യി​രി​ക്കു​മെ​ന്നും സ്വ​കാ​ര്യ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ​ഠ​നം വി​ദൂ​ര​മാ​യി മാ​റ്റു​ക​യും ചെ​യ്യു​മെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ, ഗ​വേ​ഷ​ണ, ഇ​ന്ന​വേ​ഷ​ൻ മ​ന്ത്രാ​ല​യം അ​റി​യി​ച്ചിട്ടുണ്ട്. ദാ​ഹി​റ, ബു​റൈ​മി, തെ​ക്ക്​-​വ​ട​ക്ക്​ ബാ​ത്തി​ന, മ​സ്‌​ക​ത്ത്, ദാ​ഖി​ലി​യ, തെ​ക്ക്​-​വ​ട​ക്ക്​ ശ​ർ​ഖി​യ എ​ന്നീ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​ണ്​ കോ​ള​ജു​ക​ൾ​ക്ക് അ​വ​ധി. ബുറൈമി, ദാഹിറ, വടക്കൻ ബാത്തിന, തെക്കൻ ബാത്തിന ഗവർണറേറ്റുകളിലാണ് സ്‌കൂളുകൾക്ക് അവധി നൽകിയിരിക്കുന്നത്.

സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ സ​ർ​വ​ക​ലാ​ശാ​ല​ക്കും അ​വ​ധി​ ആ​യി​രി​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച ന​ട​ത്താ​നി​രു​ന്ന പ​രീ​ക്ഷ​ക​ളും മാ​റ്റി​വെച്ചിട്ടുണ്ട്. മസ്‌കത്ത് ഗവർണറേറ്റിലെ മുഴുവൻ പാർക്കുകളും ഗാർഡനുകളും താല്‍ക്കാലികമായി അടച്ചു.

WEB DESK
Next Story
Share it