Begin typing your search...

ഗൾഫ് യൂത്ത് ഗെയിംസ് ; ഒമാൻ ടീം യുഎഇയിൽ എത്തി

ഗൾഫ് യൂത്ത് ഗെയിംസ് ; ഒമാൻ ടീം യുഎഇയിൽ എത്തി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഗ​ൾ​ഫ് യൂ​ത്ത് ഗെ​യിം​സി​ന്‍റെ (ജി.​വൈ.​ജി) ആ​ദ്യ പ​തി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഒ​മാ​ൻ ടീം ​യു.​എ.​ഇയിൽ എ​ത്തി. ഏ​പ്രി​ൽ 16മു​ത​ൽ മേ​യ് ര​ണ്ടു​വ​രെ ന​ട​ക്കു​ന്ന ഗെ​യിം​സ് ഗ​ൾ​ഫ്​ കാ​യി​ക മേ​ഖ​ല​യി​ലെ യു​വ​ര​ത്ന​ങ്ങ​ളെ തി​രി​ച്ച​റി​യാ​നു​ള്ള വേ​ദി കൂ​ടി​യാ​യി മാ​റും. സു​ൽ​ത്താ​നേ​റ്റി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് 133 കാ​യി​ക​താ​ര​ങ്ങ​ളാ​ണ്​ പ​ങ്കെ​ടു​ക്കു​ന്ന​ത്.

സെ​യി​ലി​ങ്, ഫു​ട്‌​ബാ​ൾ, ഗോ​ൾ​ഫ്, ത​യ്‌​ക്വോ​ൻഡോ, വാ​ട്ട​ർ സ്‌​പോ​ർ​ട്‌​സ്, അ​ത്‌​ല​റ്റി​ക്‌​സ്, ഹാ​ൻ​ഡ്‌​ബാ​ൾ, വോ​ളി​ബാ​ൾ, ബാ​സ്‌​ക്ക​റ്റ്‌​ബാ​ൾ, ചെ​സ്, ഫെ​ൻ​സി​ങ്, ടേ​ബി​ൾ ടെ​ന്നീ​സ്, ബി​ല്യാ​ർ​ഡ്‌​സ്, സ്‌​നൂ​ക്ക​ർ, ഇ​ക്വ​സ്‌​ട്രി​യ​ൻ സ്‌​പോ​ർ​ട്‌​സ് എ​ന്നി​ങ്ങ​നെ 14 ഗെ​യി​മു​ക​ളി​ലാ​ണ്​ ഒ​മാ​ൻ താ​ര​ങ്ങ​ൾ മാ​റ്റു​ര​ക്കു​ക. ടൂ​ർ​ണ​മെ​ന്‍റി​ൽ ഒ​മാ​നി​ൽ​നി​ന്നു​ള്ള 11 റ​ഫ​റി​മാ​രും ഉ​ണ്ടാ​കും.

ഗെ​യി​മി​ലെ പ്ര​ധാ​ന ഇ​ന​മാ​യ ഫു​ട്ബാ​ൾ മ​ത്സ​ര​ത്തെ വ​ള​രെ പ്ര​ധാ​ന്യ​ത്തോ​ടെ​യാ​ണ്​ ഒ​മാ​ൻ കാ​ണു​ന്ന​ത്. മി​ക​ച്ച പ​രി​ശീ​ല​ന​മാ​ണ്​ കോ​ച്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ടീം ​ന​ട​ത്തി​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ചൊ​വ്വാ​ഴ്ച ആ​തി​ഥേ​യ​രാ​യ യു.​എ.​ഇ​യു​മാ​യാ​ണ്​ ആ​തി​ഥേയ​രു​ടെ ആ​ദ്യ മ​ത്സ​രം. പ​ന്നീ​ട്​ കു​വൈ​ത്ത്, ബ​ഹ്‌​റൈ​ൻ ടീ​മു​ക​ളു​മാ​യും ഏ​റ്റു​മു​ട്ടും.

മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി സ്വ​ർ​ണ​മെ​ഡ​ൽ നേ​ടു​ക​യാ​ണ്​ ടീം ​ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ ദേ​ശീ​യ ജൂ​നി​യ​ർ ടീ​മി​ന്‍റെ ഡ​യ​റ​ക്ട​ർ ഹം​ദാ​ൻ ബെ​യ്ത് സ​ഈ​ദ്​ പ​റ​ഞ്ഞു.

WEB DESK
Next Story
Share it