Begin typing your search...
ഗോദാവർത്തി വെങ്കട ശ്രീനിവാസ് ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡർ
ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഗോദാവർത്തി വെങ്കട ശ്രീനിവാസിനെ വിദേശകാര്യ മന്ത്രാലയം നിയമിച്ചു. ഇന്ത്യൻ ഫോറീൻ സർവിസിലെ 1993 ബാച്ച് കാരനാണ്. നിലവിൽ മന്ത്രാലയത്തിലെ സ്പെഷ്യൽ ഡ്യൂട്ടി ഓഫിസർ ആയി ജോലി ചെയ്തുവരികയാണ്. കാലാവധി പൂർത്തിയാക്കി മടങ്ങുന്ന നിലവിലെ അംബാസഡർ അമിത് നാരങ്ങിന്റെ ഒഴിവിലേക്കാണ് ഗോദാവർത്തി വെങ്കട ശ്രീനിവാസ് എത്തുന്നത്. ശ്രീനിവാസ് ഉടൻ ചുമതലയേൽക്കും.
Next Story