Begin typing your search...

ഒമാനിൽ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ പേരിൽ വ്യാജ വെബ്സൈറ്റ് വഴി തട്ടിപ്പ്

ഒമാനിൽ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ പേരിൽ വ്യാജ വെബ്സൈറ്റ് വഴി തട്ടിപ്പ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഒമാനിലെ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ പേരിൽ വ്യാജ വെബ്‌സൈറ്റ് വഴി തട്ടിപ്പ് നടക്കുന്നതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. വ്യക്തികത വിവരങ്ങളും ബാങ്കിംഗ് വിവരങ്ങളും കൈക്കലാക്കി പണം തട്ടുന്ന സംഘത്തെ സൂക്ഷിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. തട്ടിപ്പുകാർ ഒമാൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് അനുകരിച്ച് ഉപയോക്താക്കളെ വലയിലാക്കുകയാണ് ചെയ്യുന്നത്.

ഈ വ്യാജ വെബ്സൈറ്റിൽ, ഉപയോക്താക്കളോട് അവരുടെ സ്വകാര്യ വിവരങ്ങളും ബാങ്ക് വിശദാംശങ്ങളും പങ്കിടാൻ ആവശ്യപ്പെടുന്നു. ഈ വിവരങ്ങൾ ശേഖരിച്ചുകഴിഞ്ഞാൽ, തട്ടിപ്പുകാർ ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം അനധികൃതമായി പിൻവലിക്കും. ഇത്തരം സാഹചര്യങ്ങളിൽ വെബ്സൈറ്റുകളുടെ ആധികാരികത പരിശോധിക്കാൻ റോയൽ ഒമാൻ പോലീസ് എല്ലാവരോടും അഭ്യർഥിച്ചു.

ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അതിന്റെ സേവനങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകൾ പൂർത്തിയാക്കുമ്പോൾ ബാങ്ക് കാർഡ് വിവരങ്ങൾ അഭ്യർത്ഥിക്കില്ലെന്നും അധികൃതർ ഓർമിപ്പിച്ചു.

WEB DESK
Next Story
Share it